മൂന്നു ഡോക്ടർമാരെ സ്ഥലം മാറ്റി; സമരത്തിനൊരുങ്ങി വിദ്യാർത്ഥികൾ

medica-college
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ  മൂന്ന് ഡോക്ടര്‍മാരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനെതിരെ സമരം ആരംഭിക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍. സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുടെ സ്ഥംമാറ്റം വിദ്യാര്‍ഥികളുടെ പഠനത്തിനൊപ്പം ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും  ബാധിക്കും. കോവിഡ്–19  പ്രതിരോധത്തിന് രൂപീകരിച്ച കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഡോക്ടറും ഈ സ്ഥലമാറ്റത്തില്‍ ഉള്‍പ്പെടുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ നിലവില്‍ എട്ടു സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരാണുള്ളത്.ഇതില്‍ മൂന്നു പേര്‍ക്കാണ് സ്ഥലം മാറ്റം. ഇവര്‍ രോഗീ പരിചരണത്തിനൊപ്പം കുട്ടികള്‍ക്ക് ക്ലാസും എടുക്കുന്നുണ്ട്. 

 250 കുട്ടികള്‍ക്ക്  എട്ട് മെഡിക്കല്‍ യൂണിറ്റ് വേണമെന്നാണ് എം.സി.ഐയുടെ നിബന്ധന.എന്നാല്‍ ഇതില്‍ മൂന്നുപേര്‍ പോയാല്‍ അഞ്ചുപേര്‍മാത്രമാണ് ഉണ്ടാവുക.  ഇത് കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കും.മഞ്ചേരി മെഡിക്കല്‍ കോളജില്‍ എം.സി.ഐ യുടെ പരിശോധന നടക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് ആരോപണം

അത്യാഹിത വിഭാഗങ്ങളില്‍ ഉള്‍പ്പടെ ഈ സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ ജോലിയെടുക്കുന്നുണ്ട്. രോഗികള്‍ക്കും കുട്ടികള്‍ക്കും ആനുപാതികമായി നിലവില്‍ ഇവിടെ ഡോക്ടര്‍മാരില്ല. ഈ കാര്യങ്ങള്‍ ചൂണ്ടികാട്ടി ഇതിനു മുന്‍പും ഇവിടെ സമരം നടന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രിയെ കണ്ട് കുട്ടികള്‍ ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...