'വില'യില്ലാതെ കാർഷികോത്പന്നങ്ങൾ; സമരത്തിനൊരുങ്ങി സ്വാശ്രയ കർഷകർ

vfpck-26
SHARE

കാര്‍ഷികോത്പന്നങ്ങളുടെ വിലതകര്‍ച്ചയില്‍ പൊറുതിമുട്ടിയ സ്വാശ്രയ കര്‍ഷകര്‍ സമരത്തിലേക്ക്. വില തകര്‍ച്ചയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സ്വാശ്രയ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കാക്കനാട് വി.എഫ്.പി.സി.കെ ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി.

പൊതുവിപണിയില്‍ വിലയിടിയുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ തോളിലേന്തിയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം  കര്‍ഷകര്‍ കാക്കനാട് വിഎഫ്പിസികെ ആസ്ഥാനത്തേക്ക് പ്രതിഷേധിക്കാനെത്തിയത്. സ്വാശ്രയ സമിതികളില്‍ നിന്ന് തുച്ഛവിലയ്ക്കാണ് കച്ചവടക്കാര്‍ പച്ചക്കറികളും, പഴ വര്‍ഗങ്ങളും ലേലത്തില്‍ വാങ്ങുന്നത്. ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് നാട്ടിലെ കര്‍ഷകരെ സംരക്ഷിക്കേണ്ട വിഎഫ്പിസികെ ഇതൊന്നും കണ്ട മട്ടില്ല. ഇതോടെയാണ് സമരരംഗത്തേക്ക് ഇറങ്ങാന്‍ കര്‍ഷകര് തീരുമാനിച്ചതും.

ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുക, വിള ഇന്‍ഷ്വറന്‍സ് നടത്തിയ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക, ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് ലഭിക്കേണ്ട തുക ഉടന്‍ വിതരണം ചെയ്യുക തുടങ്ങി ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചായിരുന്നു പ്രതിഷേധം.

MORE IN KERALA
SHOW MORE
Loading...
Loading...