കൊല്ലം ഓയൂര്‍ ആയിരവില്ലിപാറ ഖനനത്തിനെതിരെ പ്രതിഷേധം ശക്തം

quarryprotest-01
SHARE

കൊല്ലം ഓയൂര്‍ ആയിരവില്ലിപാറ ഖനനത്തിനെതിരെ പ്രതിഷേധം ശക്തം. ഖനനത്തിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

ആയിരവില്ലി ക്ഷേത്രത്തിന്റെ മൂലസ്ഥാനവും, വനദുര്‍ഗാദേവീ ക്ഷേത്രവും, കൊടും വേനലില്‍ പോലും വറ്റാത്ത കുളങ്ങളും ധാരാളം മരങ്ങളുമുണ്ട് ആയിരവില്ലി പാറയില്‍. േമഖലയില്‍ അവശേഷിക്കുന്ന ഒരെയൊരു പാറക്കെട്ടും ഇതാണ്. ഖനനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിരോധമാണ് നാട്ടുകാര്‍ തീര്‍ത്തിരിക്കുന്നത്.

പാറ ഖനനത്തിന് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പടെ നിവേദനം നല്‍കിയിട്ടുണ്ട്. ഖനനം പാടില്ലെന്ന് ഇളമട് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന പ്രത്യേക ഗ്രാമസഭ പ്രമേയവും പാസാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...