വീർപ്പുമുട്ടുന്ന മെഡിക്കൽ കോളജ് പരിസരം; കുരുക്കിലകപ്പെട്ട് ആംബുലൻസുകൾ

traffic-web
SHARE

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കോഴിക്കോടെ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം. രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ ഈ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് സ്ഥിരം കാഴ്ചയാണിവിടെ. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ ഇവിടെ നടപ്പാക്കിയെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.

ഈ തിരക്കിലും ഗതാഗതക്കുരുക്കിലും പെട്ട് രോഗികളുമായി ഇവിടെ എത്താന്‍ പാടുപെടുകയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. എന്നും തിരക്കാണ്.. നാലു സ്ഥലങ്ങളില്‍ നിന്നുള്ള റോഡുകള്‍ കൂട്ടിമുട്ടുന്ന സ്ഥലം കൂടിയാണ് ആശുപത്രിക്കു മുന്‍വശം. 

 നാലു ബസ് സ്റ്റോപ്പുകളുണ്ട് ഇവിടെ. പക്ഷെ ഈ സ്റ്റോപ്പും കഴിഞ്ഞ് റോഡിലേക്ക് നീളും ബസുകളുടെ നിര. ആശുപത്രിയിലേക്കെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനും സ്ഥലമില്ല.  വാഹനങ്ങള്‍ തമ്മിലുരസി അപകടങ്ങളും പതിവാണ് ,.മെഡിക്കല്‍ കോളജാശുപത്രിക്ക് പുറമെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയും ഇവിടെയുണ്ട്. 

മാത്രമല്ല സമീപത്ത് നാലു വിദ്യാലയങ്ങളുമുണ്ട്.ഇവിടെയെത്തുന്ന രോഗികളും ബന്ധുക്കളും  സ്കൂള്‍ വിദ്യാര്‍ഥികളും ഈ റോഡൊന്നു മുറിച്ചുകടക്കാന്‍ ഏറെ പണിപ്പെടുന്നു

MORE IN KERALA
SHOW MORE
Loading...
Loading...