നെയ്യാറ്റിന്‍കരയില്‍ വന്‍ പാന്‍മസാല ശേഖരം പിടികൂടി; അറസ്റ്റ്

panmasala
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ പാന്‍മസാല ശേഖരം പിടികൂടി. ആറാലംമൂട് സ്വദേശി ഷൈജുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയിരത്തിയഞ്ഞൂറ് കിലോ നിരോധിത പാന്‍മസാലയാണ് എക്സൈസ് സംഘം പിടികൂടിയത്. തഴിഴ്നാട്ടില്‍ നിന്ന് ട്രയിന്‍ മാര്‍ഗമാണ് ഷൈജു ലഹരി വസ്തുക്കളെത്തിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു.

25 ഓളം ചാക്കുകളിലായി സുക്ഷിച്ചിരുന്ന 1500 കിലോ പാന്‍മസാലയാണ് പിടികൂടിയത്. ലഹരിവസ്തുക്കള്‍ വില്‍പനയ്ക്കായി എത്തിച്ച ആറാലുംമൂട്  സ്വദേശി ഷൈജുവിനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്യ്തു. ആറാലുംമൂട്ടില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒരുവര്‍ഷം മുമ്പാണ് ഷൈജു വീട് വാങ്ങിയത്. ലഹരി വസ്തുക്കള്‍ സൂക്ഷിക്കാനാണ് വീട് ഉപയോഗിച്ചിരുതെന്നും സ്കൂള്‍ കുട്ടികള്‍ക്കടക്കം പാന്‍മസാല എത്തിച്ചുനല്‍കിയിരുന്നതായും ഷൈജു എക്സൈസിനോട് പറഞ്ഞു.

തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്ന് തുച്ഛമായ പണം നല്‍കി വാങ്ങുന്ന ലഹരി രണ്ടിരട്ടിയിലധികം തുകയ്ക്കാണ് ഷൈജു വില്‍പന നടത്തിയിരുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...