മകന്റെ ചേതനയറ്റ ശരീരത്തിനരികെ ആ ‘സര്‍പ്രൈസ് ഗിഫ്റ്റ്’; നെഞ്ചുപൊട്ടും കാഴ്ച

deadbody-14
SHARE

പൊന്നുമകന്റെ ചേതനയറ്റ ശരീരത്തിനരികിൽനിന്ന് നെഞ്ചുപൊട്ടുന്ന നിലവിളിയോടെ അമ്മയും അച്ഛനും ആ സർപ്രൈസ് ഗിഫ്റ്റ് കണ്ടു. ഇരുവർക്കും വിവാഹ വാർഷിക ആശംസകളെഴുതിയ അലങ്കരിച്ച കേക്ക്.  തിങ്കൾ രാത്രി പാവൂർ വയലിനു സമീപത്തു സ്കൂട്ടർ അപകടത്തിലാണു പനയം വിളയിൽ വീട്ടിൽ രാജഗോപാലൻ ആചാരിയുടെ മകൻ രാഹുൽ രാജ് (22)  മരിച്ചത്. 

മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോഴാണു കണ്ടു നിന്നവരെയെല്ലാം കരയിച്ച ആ കാഴ്ച.

അസം റൈഫിൾസിലെ ഉദ്യോഗസ്ഥനായ അച്ഛൻ ജോലിസ്ഥലത്തായിരുന്നെങ്കിലും തിങ്കളാഴ്ച മാതാപിതാക്കളുടെ  വിവാഹ വാർഷിക ദിനമായതിനാൽ ആഘോഷിക്കാൻ രാഹുൽ തീരുമാനിച്ചിരുന്നു.  വിവാഹ വാർഷികത്തിന്റെ സർപ്രൈസ് ഗിഫ്റ്റുമായാണു രാത്രി വരുന്നതെന്നു മാത്രമാണു വീട്ടുകാരെ അറിയിച്ചിരുന്നത്. അപകടസ്ഥലത്തുനിന്ന് എടുത്തു സൂക്ഷിച്ച കേക്ക് ഇന്നലെയാണു ബന്ധുക്കളെ കാണിച്ചത്. അച്ഛനമ്മമാർക്ക് ആശംസകൾ നേർന്നുള്ള കുറിപ്പും കേക്കിനു മുകളിലുണ്ടായിരുന്നു. ഹൃദയമുരുകി കരഞ്ഞ അവരെ  ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...