അടച്ചുപൂട്ടല്‍ ഭീഷണിയിൽ 'ബെല്‍'; കേരളം ഏറ്റെടുക്കണമെന്ന് ആവശ്യം

bhelelectricals-03
SHARE

അടച്ചുപൂട്ടല്‍ ഭീഷണിയിലായി കാസര്‍കോട് ജില്ലയിെല ഏറ്റവും വലിയ  പൊതുമേഖല സ്ഥാപനമായ ബെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍ ലിമിറ്റഡ്.  പത്തുവര്‍ഷം തുടര്‍ച്ചയായി നഷ്ട്ടം നേരിട്ടതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.  

റെയില്‍വേയ്ക്കും പ്രതിരോധവകുപ്പിനും ജനറേറ്ററകളടക്കമുളള  ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റ നേതൃത്വത്തില്‍ 1988ല്‍ കേരള ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എന്ന പേരില്‍ കാസര്‍കോട് ബദ്രടുക്കയില്‍ ഇൗ വ്യവസായ സ്ഥപനം പ്രവര്‍ത്തനം ആരംഭിച്ചത്. നാനൂറ് ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങിയ കെല്‍ ചുരുങ്ങിയ കാലം കൊണ്ട്തന്നെ പൊതുമേഖലയിലെ മികച്ച വ്യവസായ സ്ഥാപനമായി മാറി. 

എന്നാല്‍ 2011ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബെല്‍ കെല്ലിനെ ഏറ്റെടുത്തതോടെ ബെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍ ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തനം തുടര്‍ന്നു. കൂടുതല്‍ മൂലധന സമാഹരണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബെല്‍ കെല്ലിനെ ഏറ്റെടുത്തതെങ്കിലും കാര്യമായ പ്രവര്‍ത്തനം പുതിയ കമ്പനിക്ക് കാഴ്ചവെയ്ക്കാനായില്ല. 

തുടര്‍ന്ന് ഒരോ വര്‍ഷവും ഇൗ വ്യവസായ സ്ഥാപനത്തില്‍ നഷ്ട്ടം വര്‍ദ്ധിച്ചുവന്നു. നിലവില്‍ നാല്പത്തിനാല് കോടി രൂപയാണ് കമ്പനിയുടെ നഷ്ട്ടം. നാനൂറിലേറെ ജീവനക്കാരുണ്ടായിരുന്ന കമ്പനിയില്‍ ഇപ്പോഴുളളത് പകുതിയില്‍ താഴെമാത്രം. കമ്പനിയുടെ നഷ്ട്ടം പെരുകിയതോടെ ഒരു വര്‍ഷമായി ജീവനക്കാര്ക്ക് ശബളടക്കമുളള ആനൂകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ജോലിയില്‍ പിരിഞ്ഞ് പോയവരടക്കം ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ്  നേരിടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.  

കഴിഞ്ഞ വര്‍ഷം ജീവനക്കാരുടെ ശബളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ അഞ്ചുകോടി രൂപ നല്‍കിയിരുന്നുവെങ്കിലും  നഷ്ട്ടക്കണക്കുകളുടെ വ്യാപ്തി കുറയ്ക്കാന്‍ കമ്പനിക്കായില്ല. ഇതോടെ  നീതി അയോഗിന്റെ നിര്‍ദേശ പ്രകാരം നഷട്ടത്തിലായ ബെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തന അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

ഇത്തരത്തില്‍ നഷട്ടം പെരുകിയതോടെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട പാലക്കാട്ടെ ഇന്‍സുമെന്‍ട്രേഷന്‍ ലിമിറ്റഡിനെ ഏറ്റെടുത്ത മാതൃകയില്‍  കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കമ്പനിയുടെ ഒാഹരികള്‍ വാങ്ങി സ്ഥാപനത്തിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 

MORE IN KERALA
SHOW MORE
Loading...
Loading...