ഇൗ ക്യാമറ ഇനിയും ഇടറാതെ നിൽക്കും; സിഐടിയു ഗുണ്ടായിസത്തിനെതിരെ കെയുഡബ്യൂജെ; കുറിപ്പ്

kottayam-citu-attack
SHARE

കോട്ടയത്ത് മുത്തൂറ്റ് സമരത്തിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സിഐടിയു നേതാക്കളുടെ ഗുണ്ടായിസത്തിനെതിരെ രൂക്ഷ വിമർശനവുമായി കെയുഡബ്യൂജെ. വനിതാ ജീവനക്കാരെ തടയുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെയാണ് കയ്യേറ്റം ചെയ്തത്. രാവിലെ ബേക്കർ ജംക്ഷനിലെ മുത്തൂറ്റ് ശാഖയിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാരെയാണ് സിഐടിയു ക്കാർ തടഞ്ഞത്. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ്  മനോരമ ന്യൂസ് ക്യാമറാമാൻ സി. അഭിലാഷിനെ ഇവർ കയ്യേറ്റം ചെയ്തു. 

മാധ്യമ സ്വാതന്ത്ര്യത്തിെൻറ മുഖത്തടിച്ചാണ് സി.െഎ.ടി.യു തൊഴിലാളി നേതാക്കൾ ഗുണ്ടായിസം കാണിച്ചിരിക്കുന്നത്. തൊഴിലാളി പ്രവർത്തനത്തിന്റെ പേരിൽ ഗുണ്ടായിസം കാട്ടുന്നവർക്കെതിരെ കേസെടുക്കാനും കർക്കശ ശിക്ഷാ നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കെയുഡബ്യൂജെ സംസ്ഥാന പ്രസിഡന്റ് റെജി കെപി ആവശ്യപ്പെട്ടു. 

കുറിപ്പിന്റെ പൂർ‌ണരൂപം:

മാധ്യമ പ്രവർത്തനത്തിനെതിരായ കടന്നുകയറ്റവും ആക്രമണങ്ങളും ജനാധിപത്യത്തിനെതിരായ ആക്രമണമായാണ് ലോകമെങ്ങും പരിഷ്കൃത സമൂഹം വിലയിരുത്തുന്നത്. നാഴികക്കു നാൽപതുവട്ടം ജനാധിപത്യത്തെയും പൗരാവകാശത്തെയും കുറിച്ചു വാ തോരാതെ വീറോടെ സംസാരിക്കുന്നവർ തന്നെ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ കടന്നാക്രമണം നടത്താനിറങ്ങിയാൽ ഇൗ രാജ്യത്തിെൻറ പോക്ക് എങ്ങോട്ടാവും?

സാക്ഷര കേരളത്തിെൻറ അക്ഷര നഗരിയായ കോട്ടയത്ത് മാധ്യമ സ്വാതന്ത്ര്യത്തിെൻറ മുഖത്തടിച്ചാണ് സി.െഎ.ടി.യു തൊഴിലാളി നേതാക്കൾ ഗുണ്ടായിസം കാണിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നിെൻറ തന്നെ സജീവ പ്രവർത്തകർ ഇമ്മാതിരി കിരാത നടപടികൾക്ക് തുനിഞ്ഞിറങ്ങിയാൽ അവരെ മൂക്കുകയർ ഇട്ടു നിർത്താൻ സംഘടനയുടെയും പാർട്ടിയുടെയും ഉത്തരവാദപ്പെട്ട നേതാക്കൾ ഇനിയെങ്കിലും രംഗത്തിറങ്ങേണ്ടതുണ്ട്. തൊഴിലാളി പ്രവർത്തനത്തിെൻറ പേരിൽ ഗുണ്ടായിസം കാട്ടുന്നവർക്കെതിരെ കേസെടുക്കാനും കർക്കശ ശിക്ഷാ നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പിെൻറ ചുമതല കൂടിയുള്ള മുഖ്യമന്ത്രി അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് തൊഴിലാളികളുടെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരുടെ സംഘത്തിനു നേരെയാണ് സി.െഎ.ടി.യു പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. കോട്ടയം ബേക്കർ ജങ്ഷനിലെ ബ്രാഞ്ച് തുറക്കാൻ എത്തിയ ജീവനക്കാർക്കു സുരക്ഷയുമായി പൊലീസ് എത്തിയിരുന്നു. സി.െഎ.ടി.യു നേതാക്കളും പൊലീസുമായുണ്ടായ കശപിശയുടെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചതാണ് ‘തൊഴിലാളി’ നേതാക്കളെ പ്രകോപിപ്പിച്ചത്. ഒരു നേതാവ് മനോരമ ന്യൂസ് കാമറമാൻ അഭിലാഷിെൻറ മുഖത്തടിച്ചു. കാമറ തല്ലിത്തകർക്കാൻ ശ്രമിച്ചു ഭീഷണി മുഴക്കുകയും ചെയ്തു. പരിക്കേറ്റ അഭിലാഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇത്തരം ഗുണ്ടായിസങ്ങൾക്കു കീഴടങ്ങിയതല്ല മലയാളത്തിെൻറ മാധ്യമ പ്രവർത്തന ചരിത്രം എന്ന് ഏതു കൊടികെട്ടിയ ക്രിമിനലുകളായാലും ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. കൊടിയുടെ നിറം എന്തായാലും അതിനു മുന്നിൽ മാധ്യമ പ്രവർത്തകെൻറ കാമറ ഇനിയും ഇടറാതെ നിൽക്കും. ശബ്ദം ഉയർന്ന് ഉയർന്നു തന്നെ നിൽക്കും. ഒരണു പോലും പതറാതെ.....

MORE IN KERALA
SHOW MORE
Loading...
Loading...