അരിക്കും ഗോതമ്പിനും 3 വർഷം പഴക്കം; ഭക്ഷ്യയോഗ്യമെന്ന് അധികൃതർ

ration-02
SHARE

കോഴിക്കോട് ജില്ലയിലെ റേഷന്‍ കടകളില്‍ വിതരണത്തിനെത്തിച്ചത് നിലവാരമില്ലാത്ത അരിയും ഗോതമ്പും. തിക്കോടി എഫ്.സി.ഐ. സംഭരണ കേന്ദ്രത്തില്‍നിന്നാണ് മൂന്ന് വര്‍ഷമായി സൂക്ഷിച്ചിരിക്കുന്ന അരിയും ഗോതമ്പും വിതരണം ചെയ്തത്. എന്നാല്‍ കടകളിലെത്തിയവയെല്ലാം ഭക്ഷ്യയോഗ്യമാണെന്നാണ് ജില്ലാ സപ്ലൈ ഓഫിസറുടെ നിലപാട്. 

  

ചെള്ള് തിന്ന് പൊള്ളയായ ഗോതമ്പാണ് മിക്ക കടകളിലുമെത്തിയത്. ചാക്ക് നിറയെ പൊടിയായതിനാല്‍ കടയിലെ ജീവനക്കാര്‍ക്ക് ശ്വാസംമുട്ടും ജലദോഷവും പിടിച്ചു. അരിയുടെ അവസ്ഥയും ഇങ്ങനെതന്നെ. പൊടി നിറഞ്ഞ അരി പച്ചരിയാണോ പുഴുക്കലരിയാണോയെന്ന് തിരിച്ചറിയാനാവുന്നില്ല. ഇതിനൊപ്പമാണ് ദുര്‍ഗന്ധം. 

  

സംഭരണ കേന്ദ്രത്തില്‍നിന്ന് ചാക്ക് പൊട്ടി നിലത്തുവീഴുന്ന അരിയും ഗോതമ്പും തുത്തൂവാരി വീണ്ടും ചാക്കിലാക്കി അയക്കുന്നതാണ് ഇതിന് കാരണമെന്നും ആക്ഷേപമുണ്ട്. ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് വ്യാപാരികള്‍. 

2017ല്‍ സംഭരിച്ച അരിയും ഗോതമ്പുമാണ് കടകളിലെത്തിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് കടകളിലേക്ക് അയക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ പറയുന്നു. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ കടയില്‍ സാധനങ്ങളെത്തി മൂന്ന് ദിവസത്തിനകം പരാതി നല്‍കണമെന്നും ഡിഎസ്ഒ അറിയിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...