ലീഗിന്റെ അമരക്കാരിൽ ഒരാൾക്കെതിരെ നടപടിയുണ്ടാവുമോ..? പാലാരിവട്ടത്ത് ചോദ്യങ്ങൾ പലത്

ibrahimkunju
SHARE

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് വിളിപ്പിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ പലതാണ്. മുൻമന്ത്രിയെ പ്രതിചേർക്കുമോ, അറസ്റ്റ് ഉണ്ടാകുമോ എന്നിവയാണ് അതിൽ പ്രധാനം. അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വ്യക്തമായിക്കഴിഞ്ഞു എന്നാണ് വിജിലൻസ് ഭാഷ്യം. 

കഴിഞ്ഞവർഷം ആഗസ്റ്റ് 22ന് കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് മുൻമന്ത്രിയുടെ മൊഴി വിജിലൻസ് സംഘം ആദ്യം രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലായിരുന്നു അത്. അതിന് ശേഷമാണ് നിർണയക തെളിവുകൾ ലഭിച്ചതെന്ന് വിജിലൻസ് പറയുന്നു. പ്രത്യേകിച്ച് പാലം പണിയുന്ന കാലത്ത് പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന ടി.ഒ. സൂരജിന്റെ മൊഴി. കരാർ കമ്പനിയായ ആർഡിഎസിന് മൊബൈലൈസേഷൻ അഡ്വാൻസ് എന്ന നിലയിൽ എട്ടു കോടിയിലേറെ രൂപ നൽകിയത് ഇബ്രാഹിം കുഞ്ഞിന്റെ നിർദേശ പ്രകാരമാണ് എന്നാണ് സൂരജിന്റെ മൊഴി. 

ഇതടക്കം തെളിവുകൾ കയ്യിൽവച്ചാണ് വിജിലൻസ് വീണ്ടും ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അതുകൊണ്ടാണ് ചോദ്യം ഉയരുന്നത്, നോട്ടീസ് നൽകി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയാണോ ഉദ്ദേശ്യം, അതല്ലെങ്കിൽ അഴിമതിക്കേസിൽ ഇതുവരെ അറസ്റ്റിലായവർക്കൊപ്പം കൂട്ടുപ്രതിയായി ചേർക്കാനാണോ തീരുമാനം? സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ മുസ്‌ലിം ലീഗിന്റെ അമരക്കാരിൽ ഒരാൾക്കെതിരെ അത്തരമൊരു നടപടിക്ക് എൽഡിഎഫ് സർക്കാർ പച്ചക്കൊടി കാട്ടുമോ എന്നതാണ് നിർണായകം. പാലാ ഉപതിരഞ്ഞെടുപ്പിന് തലേന്ന് അറസ്റ്റിന്റെ പ്രതീതി സൃഷ്ടിച്ച് സർക്കാർ നടത്തിയ നീക്കം വെറും ഉണ്ടായില്ലാ വെടിയാണെന്ന് തൊട്ടുപിന്നാലെ വ്യക്തമായിരുന്നു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...