ആരോപണവിധേയൻ തന്നെ അന്വേഷണം നടത്തി; ഒടുവിൽ തള്ളി; പരാതി

police
SHARE

കുന്ദമംഗലം പൊലീസിനെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍. മനുഷ്യാവകാശപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ നല്‍കിയ പരാതിയാണ് ആരോപണവിധേയന്‍ തന്നെ അന്വേഷിച്ച് തള്ളിയിരിക്കുന്നത്. കുന്ദമംഗലം പൊലീസ് തനിക്കെതിരെ കള്ളക്കേസെടുത്തെന്നാണ് നൗഷാദ് തെക്കയിലിന്റെ പരാതി. 

ഒരു വീട്ടമ്മ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താത്തെ പൊലീസ് തനിക്കെതിരെ കേസെടുത്തെന്നാണ് നൗഷാദ് െതക്കയില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതി.വീട്ടമ്മയുടെ പരാതി വ്യാജമാണെന്ന് നൗഷാദ് പറയുന്നു, പരാതിക്കടിസ്ഥാനമായ സംഭവം നടന്നുവെന്ന് വീട്ടമ്മ പറയുന്ന സമയത്ത് താനും സഹായികളും കുന്ദമംഗലം സ്റ്റേഷനിലുണ്ടെന്നും സ്റ്റേഷനിലെ സിസിടിവിയി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും നൗഷാദ് തെക്കയില്‍ ആവശ്യപ്പെടുന്നു.

ഒരു അടിപിടി കേസില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പരാതിക്കാരന് വേണ്ടി നൗഷാദ് തെക്കയില്‍ ഇടപെട്ടതാണ് തുടക്കം.അടിപിടി കേസിലെ പ്രതികള്‍ മനപൂര്‍വ്വം തനിക്കെതിരെ കള്ളകേസ് കൊടുത്തതാണെന്നും പൊലീസ് പ്രതികള്‍ക്കൊപ്പം നിന്ന് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. നൗഷാദിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

MORE IN KERALA
SHOW MORE
Loading...
Loading...