വീണ്ടും ആ ശബ്ദലോകത്തേക്ക് വരണം; സഹായം അഭ്യര്‍ത്ഥിച്ച് ആമിന

amina-04
SHARE

യാത്രക്കിടെ നഷ്ടമായ ശ്രവണ സഹായി തിരികെ ലഭിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കോഴിക്കോട് ബേപ്പൂരിലെ അഞ്ചുവയസുകാരി ആമിനാ ലദീബ. സര്‍ക്കാറിന്റെ ശ്രുതി തരംഗം പദ്ധതിയൂടെ ലഭിച്ച ശ്രവണസഹായിയാണ് പന്നിയങ്കരക്കും ബേപ്പൂരിനും ഇടയില്‍ നഷ്ടമായത്. 

ആമിനാ ലദീബയുടെ ലോകത്ത് ഇപ്പോള്‍ ശബ്ദമില്ല. സഹോദരന്‍ കഥകളും പാട്ടുമായി അവളുടെ അടുത്തുണ്ട്.അതൊന്നും അവള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല.ഇങ്ങനെ ആയിരുന്നില്ല  ആമിന. ഈ മാസം അഞ്ചിന് ചികില്‍സ കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ പന്നിയങ്കരക്കും ബേപ്പൂരിനും ഇടയില്‍ നഷ്ടപ്പെട്ടതാണ് ഇവളുടെ ശ്രവണസഹായി .അന്നുമുതല്‍ ഈ കുഞ്ഞിന്റെ ജീവിതതാളം തെറ്റി. സംസാരശേഷിക്കും പ്രശ്നമുണ്ട്. ശ്രവണസഹായിയിലൂടെ  ഇവള്‍ ശബ്ദങ്ങള്‍ അറിഞ്ഞുതുടങ്ങിയപ്പോള്‍ ചെറുതായി സംസാരിക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും ഇല്ലാതായി.

സര്‍ക്കാറിന്റെ ശ്രുതി തരംഗം പദ്ധതിയിലൂടെ സൗജന്യമായി ലഭിച്ചതാണ് ശ്രവണസഹായി. മൂന്നു ലക്ഷത്തി അന്‍പത്തി അയ്യായിരം രൂപയാണ് ഇതിന്റ വില. ഇനി ഇങ്ങനെ ഒന്ന് വാങ്ങാന്‍ ഇവര്‍ക്ക് സാമ്പത്തിക ശേഷിയില്ല. മല്‍സ്യത്തൊഴിലാളിയാണ് പിതാവ് മുഹമ്മദ് റഫീക്ക്. ശ്രവണ സഹായി ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു തരണം, അല്ലെങ്കില്‍ ആരെങ്കിലും ഇങ്ങനെയൊന്നു വാങ്ങാന്‍ സഹായിക്കണം. ആമിനാ ലദീബക്ക്  വീണ്ടും ശബ്ദങ്ങളുടെ ലോകത്തേക്കെത്താന്‍ സഹായം വേണം. 

MORE IN KERALA
SHOW MORE
Loading...
Loading...