'സർ എന്റെ പന്ത് കാണാതെ പോയി'; സ്റ്റേഷനിലേക്ക് വിളിച്ച് പത്തുവയസുകാരൻ; ഒടുവിൽ

football-13
SHARE

മോഷണം പോയ പന്ത് കണ്ടെത്താൻ പൊലീസിന്റെ സഹായം തേടി പത്തുവയസുകാരൻ. തൃശ്ശൂർ സ്വദേശിയായ അതുലാണ് പന്ത് കാണാതായ വിഷമത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സങ്കടം പറഞ്ഞത്.  ഈ മാസം ഒന്നിനാണ് അതുലിന്റെ പന്ത് കാണാതായത്. അടുത്ത് നടന്ന മത്സരം കാണാൻ വന്നവർ മോഷ്ടിച്ചതാണെന്നായിരുന്നു അതുലിന്റെ സംശയം.

പന്ത് കാണുന്നില്ലെന്ന് വീട്ടിൽ പറഞ്ഞപ്പോൾ വേറെ വാങ്ങാമെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. അതുലിന് പക്ഷേ സ്വന്തം പന്ത് മതിയായിരുന്നു.

ഗൂഗിളിൽ നിന്ന് നമ്പറെടുത്ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞപ്പോൾ ആരോ പറ്റിക്കുന്നതാവുമെന്നാണ് പൊലീസും കരുതിയത്. എന്നാൽ സംഭവം അന്വേഷിച്ചെത്തിയപ്പോൾ സത്യമാണെന്ന് തെളിഞ്ഞു. പൊലീസുകാർ പന്ത് വാങ്ങി നൽകാമെന്ന് പറഞ്ഞിട്ടും അതുലിന്റെ മുഖം തെളിഞ്ഞില്ല. ഒടുവിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.

എഎസ്ആ കെ.പ്രദീപ്കുമാർ, സിപിഒമാരായ ബിസ്മിത, അനീഷ് എന്നിവരാണ് അതുലിന്റെ പന്തും തിരക്കി ഇറങ്ങിയത്. ഒടുവിൽ അതുലിന്റെ സംശയം പോലെ ഫുട്ബോൾ മത്സരം കാണാൻ വന്ന കുട്ടികളാണ് പന്തെടുത്തത് എന്ന് കണ്ടെത്തി. അത് പൊലീസ് ഇടപെട്ട് തിരികെ വാങ്ങി അതുലിന് നൽകുകയും ചെയ്തു. പന്ത് കിട്ടിയതോടെ അതുലും പൊലീസും ഹാപ്പി. 

MORE IN KERALA
SHOW MORE
Loading...
Loading...