കനാലിൽ പട്ടാപ്പക്കല്‍ അറവുമാലിന്യം തള്ളി; വെള്ളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്; അന്വേഷണം

kip-waste
SHARE

കെ.ഐ.പി കനാലിന്റെ കൊല്ലം എഴുകോണ്‍ ഭാഗത്ത് പട്ടാപ്പക്കല്‍ അറവുമാലിന്യം തള്ളി. പുലര്‍ച്ചയോടെ മാലിന്യം നീക്കം ചെയ്തെങ്കിലും കനാലിലെ വെള്ളം ഉപയോഗിക്കരുതെന്ന് എഴുകോണ്‍ പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. 

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലിന്റെ എഴുകോണ്‍ ഭാഗത്ത് ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് മാലിന്യം തള്ളിയത്. കോഴി ഇറച്ചി കടയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ക്ക് പുറമോ ചത്ത കോഴികളുമുണ്ട്. നൂറുലധികം ചാക്കുകളിലാക്കി തള്ളിയിരിക്കുന്ന മാലിന്യത്തില്‍ നിന്നു പ്രദേശമാകെ ദുര്‍ഗന്ധം വമിച്ചു.\

പഞ്ചായത്ത് അധികാരികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അര്‍ധരാത്രിയോടെ മാലിന്യം നീക്കി. കെ.ഐ.പി കനാലിന്റെ ആളൊഴിഞ്ഞ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിട്ടും ബന്ധപ്പെട്ടവര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...