ഗാനഗന്ധർവന് ആദരം; മനോരമ ബുക്സിന്റെ 'ഇതിഹാസ ഗായകൻ' പ്രകാശനം ചെയ്തു

yesudas-book
SHARE

ഗായകനെന്ന നിലയിൽ യേശുദാസിന്റെ വളർച്ചയ്ക്കു കാരണം ശബ്ദത്തേക്കാൾ കൂടുതൽ അക്ഷരശുദ്ധിയാണെന്ന് സംഗീത സംവിധായകൻ എം.കെ. അർജുനൻ. ഷാജൻ സി. മാത്യു രചിച്ച് മനോരമ ബുക്സ് പ്രസിദ്ധീകരിച്ച 'ഇതിഹാസ ഗായകൻ' എന്ന പുസ്തകത്തിന്റെ പ്രകാശനം സംഗീത സംവിധായകൻ ബിജിബാലിന് ആദ്യ കോപ്പി കൈമാറി എം.കെ. അർജുനൻ നിർവഹിച്ചു.

എണ്‍പതിന്റെ നിറവിലെത്തിയ അനശ്വര ഗായകന്‍ യേശുദാസിനുള്ള പിറന്നാള്‍ സമ്മാനമാണ് മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇതിഹാസ ഗായകന്‍. പുസ്തകം പ്രകാശനം ചെയ്തതാകട്ടെ യേശുദാസിന്റെ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്ത  എം.കെ. അര്‍ജുനന്‍ .  പുസ്തകം ഏറ്റുവാങ്ങിയ ബിജി ബാലിനും ഇത് സംഗീത ജീവിതത്തിലെ ധന്യ മുഹൂര്‍ത്തം. മഹാനായ ആ ഗായകന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തതിന്റെ ഒാര്‍മകളും എം.കെ. അര്‍ജുനന്‍ പങ്കുവച്ചു. 

കൃതി പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പിന്നണി ഗായകൻ ദേവാനന്ദ്,  അന്തരിച്ച സംഗീത സംവിധായകൻ കെ.വി. ജോബിന്റെ മകൻ അജയ് ജോസഫ് നാരായണൻ കൃഷ്ണ എന്നിവർ യേശുദാസിന്റെ ഗാനങ്ങൾ ആലപിച്ചു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...