ബിപിസിഎൽ സ്വകാര്യവത്കരണം; നൂറു ദിവസം പിന്നിട്ട് തൊഴിലാളി സമരം

bpcl-10
SHARE

കൊച്ചി ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരായ തൊഴിലാളി സമരം നൂറു ദിവസം പിന്നിട്ടു. സ്വകാര്യവല്‍ക്കരണനീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കുമെന്ന പ്രഖ്യാപനവുമായി നഗരത്തില്‍ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

ബിപിസിഎല്‍ ജീവനക്കാര്‍ക്കു പുറമെ കുടുംബാംഗങ്ങളെയും അണിനിരത്തിയാണ് സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരത്തിന്‍റെ നൂറാം ദിനത്തില്‍ കൊച്ചിയില്‍ പൊതുമേഖല സംരക്ഷണ സദസ് സംഘടിപ്പിച്ചത് . ഐഎന്‍ടിയുസിയുടെയും സിഐടിയുവിന്‍റെയും സംസ്ഥാന ദേശീയ നേതാക്കള്‍ അണിനിരന്ന സമരവേദിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടകനായി. 

കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണം വിദേശ നിയന്ത്രിത കുത്തകകളിലേക്ക് എത്തിച്ചേരുമെന്ന ആശങ്കയാണ് സിഐടിയു നേതാവ് തപന്‍സെന്‍ പങ്കുവച്ചത്.

MORE IN KERALA
SHOW MORE
Loading...
Loading...