കൊറോണ മുന്‍കരുതല്‍; മൂന്നാര്‍ മാരത്തണ്‍ മാറ്റിവെച്ചു

marathoin
SHARE

ഈ മാസം നടത്താനിരുന്ന മൂന്നാര്‍ മാരത്തണ്‍ മാറ്റിവെച്ചു. കൊറോണ മുന്‍ കരുതലിന്റെ ഭാഗമായാണ് തീരുമാനം.   ഇടുക്കി ജില്ലാ കലക്്ടറുടെ നിര്‍ദേശപ്രകാരമാണ് വിദേശികളടക്കം പങ്കെടുക്കേണ്ടിയിരുന്ന മാരത്തണ്‍ മാറ്റിയത്. 

വരുന്ന   8, 9 തീയതികളിലായാണ് മൂന്നാർ  മാരത്തണ്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തുടര്‍ച്ചയായ നാലമത്തെ മാരത്തണാണ് നടത്താനിരുന്നത്. വിദേശികളടക്കമുള്ള ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയുടെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു.  കൊറോണയുടെ പശ്ചാത്തലത്തില്‍   മുന്‍കരുതലിന്റെ  ഭാഗമായിട്ടാണ്  പരിപാടി മാറ്റി വയ്ക്കുന്നതിന് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. എന്നാൽ മാരത്തൺ ഒരുക്കങ്ങള്‍  എല്ലാം തന്നെ പുർത്തിയായതിനാല്‍   മാറ്റിവയ്ക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് സംഘാടകര്‍. 

മൂന്നാറിന്‍റെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകുക എന്ന ലക്ഷ്യത്തോടെയാണ്  മരത്തൺ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.   സംസ്ഥാനത്ത് കൊറോണ സ്ഥീരീകരിച്ചതോടെ ഇവിടേയ്ക്ക് സഞ്ചാരികളുടെ വരവും കൂറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...