ശബളമില്ലാതെ വലഞ്ഞ് ഇതരസംസ്ഥാനക്കാർ; ഭക്ഷണം വാങ്ങി നൽകി കലക്ടർ; ഉറക്കം കലക്ട്രേറ്റിൽ

migrantlabour-02
SHARE

തൊഴില്‍ ഏജന്‍റ് വേതനം മുടക്കിയതോടെ കോഴിക്കോട് കലക്ടറേറ്റില്‍ അന്തിയുറങ്ങി പതിനാല് ഇതരസംസ്ഥാന തൊഴിലാളികള്‍. ഒരു രൂപാ പോലും കൈവശമില്ലാത്ത തൊഴിലാളികള്‍ക്ക് കലക്ടറാണ് ആഹാരം വാങ്ങി നല്‍കിയത്. പകരം ജോലി കലക്ടര്‍ ഏര്‍പ്പെടുത്തിയെങ്കിലും മലയാളികളെ വിശ്വാസമില്ലെന്നും മടങ്ങിപോകാന്‍ സൗകര്യം ഒരുക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.

ഒഡീഷ സ്വദേശികളായ തൊഴിലാളികളാണ് വഞ്ചിതരായത്. മാങ്കാവിലുള്ള ഏജന്റിന്റെ കീഴില്‍ ആറുവര്‍ഷമായി തൊഴില്‍ ചെയ്യുന്നു. നാലുമാസമായി വേതനം ലഭിക്കുന്നില്ല. മാസം ഇരുപതിനായിരം രൂപയാണ് ശമ്പളം. ലേബര്‍ ഓഫസിറോട് പരാതിപ്പെട്ടതോടെ കഴിഞ്ഞദിവസം ഏജന്റ് താമസസ്ഥലത്തുനിന്ന് ഇറക്കി വിട്ടു. അങ്ങനെയാണ് ബാഗുകളുമായി കലക്ടറെ തേടിയെത്തിയത്. കലക്ടര്‍ ഏജന്റിനെ നേരിട്ട് വിളിച്ച് ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടു. പക്ഷേ അനുസരിച്ചില്ല. തുടര്‍ന്ന് ഏജന്റിനെ പിടികൂടാന്‍ കസബ പൊലീസിന് നിര്‍ദേശം നല്‍കി.

തൊഴിലാളികളെ കല്കടറേറ്റില്‍തന്നെ പൊലീസ് കാവലില്‍ പാര്‍പ്പിച്ചു. ഊരാളുങ്കല്‍ സൊസൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത കലക്ടര്‍ പണം വാങ്ങി തരാമെന്നും ഉറപ്പ് നല്‍കി. പക്ഷേ ഇനിയും ചതിക്കപ്പെടുമെന്ന പേടിയില്‍ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് തൊഴിലാളികള്‍.

MORE IN KERALA
SHOW MORE
Loading...
Loading...