മൂലമറ്റം നിലയത്തിലെ പൊട്ടിത്തെറി; ഒരു കോടിയുടെ നഷ്ടമെന്ന് കെഎസ്ഇബി

moolamattam-04
SHARE

ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിലെ  ട്രാൻസ്‌ഫോർമറിൽ ശനിയാഴ്ച ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ഇബി.  നിലയം പൂര്‍ണമായി പ്രവർത്തനക്ഷമമാകാൻ ഒരുമാസമെടുക്കും.  സംസ്ഥാനം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് ഊര്‍ജപ്രതിസന്ധി പരിഹരിക്കുന്നത്.

കഴിഞ്ഞ മാസം 20ന് മൂലമറ്റം വൈദ്യുതിനിലയത്തിലുണ്ടായ  പൊട്ടിത്തെറിയിൽ 5 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കൂടാതെ വൈദ്യുതി ഉൽപാദനവും  ഇല്ലാതെയായപ്പോള്‍  നഷ്ടത്തിന്റെ വ്യാപ്തി കൂടും. നിലയത്തിലെ 3 ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതോടെ സംസ്ഥാനം പുറത്തുനിന്നും കൂടുതൽ വൈദ്യുതി വാങ്ങി തുടങ്ങി. ഇത് കെഎസ്ഇബിക്ക് അധിക ബാധ്യതയാകും. ഇടുക്കി അണക്കെട്ടിൽ 68 ശതമാനം വെള്ളം ഉള്ളപ്പോഴും നിലയം പ്രവർത്തിപ്പിക്കാൻ കഴിയാതെ പുറത്തുനിന്നും കൂടുതൽ വൈദ്യുതി വാങ്ങേണ്ട സ്ഥിതിയിലാണ് കെഎസ്ഇബി. 

3 മാസം കഴിഞ്ഞാൽ അടുത്ത മഴക്കാലം എത്തും. മഴയെത്തുന്നതിനുമുൻപുള്ള കഠിന വേനലിൽ മൂലമറ്റം നിലയത്തിൽ നിന്നും  കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന കെഎസ്ഇബിയുടെ കണക്കുകൂട്ടലാണ് ഇപ്പോഴത്തെ പൊട്ടിത്തെറി തെറ്റിച്ചത്. ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമായ സമയത്ത് നിലയത്തിന്റെ പ്രവർത്തനം ഭാഗികമായത് തിരിച്ചടിയായി. 390 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് മൂലമറ്റം നിലയത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്.

നിലയത്തിലെ അപകടങ്ങള്‍  ആവര്‍ത്തിച്ചത് ഇവിടുത്തെ  സുരക്ഷയിലും  ആശങ്കയുണ്ടാക്കുന്നുണ്ട്.   കാലപ്പഴക്കം വന്ന യന്ത്രങ്ങളും അറ്റകുറ്റപ്പണിയിലെ പാളിച്ചകളുമാണ് അപകടകാരണമെന്ന് വ്യക്തമായി. ജനറേറ്ററുകളുടെ  അറ്റകുറ്റപ്പണികള്‍ക്ക് വേണ്ട യന്ത്രഭാഗങ്ങള്‍ ഇറക്കുമതിചെയ്യണമെന്നും കുറഞ്ഞത് ഒരുമാസമെങ്കിലും അറ്റകുറ്റപ്പണിക്ക് ആവശ്യമാണെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...