മല്‍സ്യക്കുളത്തില്‍ വിഷം കലര്‍ത്തി; പതിനായിരക്കണക്കിന് മല്‍സ്യങ്ങള്‍ ചത്തു പൊങ്ങി

patahanapuramfish-05
SHARE

കൊല്ലം പത്തനാപുരത്ത് രാത്രിയുടെ മറവില്‍ മല്‍സ്യകൃഷിക്കുളത്തില്‍ വിഷം കലര്‍ത്തി. വിളവെടുക്കാന്‍ പാകമായ പതിനായിരക്കണക്കിന് മല്‍സ്യങ്ങള്‍ ചത്തു പൊങ്ങി. വിദേശത്ത് നിന്നു തിരിച്ചെത്തി മല്‍സ്യ കൃഷി തുടങ്ങിയ വെള്ളംതെറ്റി സ്വദേശി അനില്‍ കുമാറിന് പത്തു ലക്ഷത്തോളം രൂപയാണ് നഷ്ടം.

രാവിലെ മീനിന് തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് അനില്‍ കുമാര്‍ ഈ കാഴ്ച്ച കണ്ടത്. വിളവെടുക്കാന്‍ പാകമായ പതിനായിരക്കണക്കിന് മീനുകള്‍ ചത്തു പൊങ്ങിയിരിക്കുന്നു. മൂന്നു കുളങ്ങളിലായി അന്‍പതിനായിരം മല്‍സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്.

ഇരുപത്തിയഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി ഉപജീവനത്തിനായി മല്‍സ്യ കൃഷി തുടങ്ങിയതാണ് അനില്‍കുമാര്‍. സമ്പാദ്യവും സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങിയ‌തുമൊക്കായി പതിനഞ്ചു ലക്ഷത്തോളം രൂപ ഇതുവരെ കൃഷിക്കായി ചിലവാക്കിയിട്ടുണ്ട്. അനില്‍കുമാറിന്റെ പരാതിയില്‍ പത്തനാപുരം പൊലീസ് കേസെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...