തർക്കം അവസാനിക്കാതെ ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്; സമരം

kollam-bank
SHARE

കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തര്‍ക്കം അവസാനിക്കുന്നില്ല. ഒരു വിഭാഗം ഇടപാടുകാര്‍ ഇന്നലെ വൈകുന്നേരം ബാങ്ക് ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും തടഞ്ഞുവെച്ചു. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ഭരണസമിതി ആരോപിച്ചു.

ബാങ്കില്‍ നിക്ഷേപിച്ച പണം ഉടന്‍ മടക്കി നല്‍കണമെന്നാണ് ആവശ്യം. ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും ബാങ്കിന്റെ ബാധ്യത ചൂണ്ടിക്കാട്ടി പണം മടക്കി നല്‍കുന്നില്ലെന്നാണ് ആരോപണം. ബാങ്ക് ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും രണ്ടു മണിക്കൂറോളം ഇടപാടുകാര്‍ തടഞ്ഞുവെച്ചു.

ആരോപണങ്ങള്‍ ബാങ്ക് ഭരണ സമിതി നിഷേധിച്ചു. ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തന്നെ കഴിഞ്ഞ കുറേ നാളുകളായി തര്‍ക്കങ്ങളുണ്ട്. വായ്‌പ അടച്ചുതീർത്തവര്‍ക്ക് ആധാരം ഉള്‍പ്പടെയുള്ള രേഖകള്‍ മടക്കി നല്‍കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഭരണസമിതി അംഗങ്ങള്‍ തന്നെ ബാങ്ക് െസക്രട്ടറിയെ ഉപരോധിച്ചിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...