കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ക്രൈംബ്രാഞ്ച് ഐ.ജി. പരിശോധന നടത്തി; അന്വേഷണം

dead-body
SHARE

മൂന്ന് വര്‍ഷം മുന്‍പ് കോഴിക്കോട് പറമ്പില്‍ബസാര്‍ പോലൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഐ.ജി. സ്ഥലപരിശോധന നടത്തി. ഉത്തരമേഖല ഐ.ജി. ഇ.ജെ.ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

മൃതദേഹം കിടന്ന സ്ഥലം നേരിട്ട് സന്ദര്‍ശിച്ചാണ് ഐ.ജി. വിവരങ്ങള്‍ ശേഖരിച്ചത്. മൃതദേഹം ആദ്യം കണ്ട നാട്ടുകാരില്‍നിന്നും മൊഴിയെടുത്തു. 2017 സെപ്റ്റംബര്‍ 15ന് പുലര്‍ച്ചെയാണ് പാതി കത്തിയ നിലയില്‍ ആളൊഴിഞ്ഞ സ്ഥലത്ത്  മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. മണം വന്നതിനെതുടര്‍ന്ന് നടത്തിയ തിരച്ചലില്‍ കാടുപിടിച്ച് കിടക്കുന്ന പറമ്പില്‍നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍പെട്ടു. വന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കൊല്ലപ്പെട്ടത് ആരെന്നോ കൊന്നത് ആരാണെന്നോ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

മണാശ്ശേരി ഇരട്ടക്കൊലക്കേസ് പ്രതി ബിര്‍ജുവിന്റെ അമ്മയുടെ പേരിലായിരുന്ന ഈ സ്ഥലം 25 വര്‍ഷം മുന്‍പാണ് മറ്റൊരാള്‍ വാങ്ങിയത്. ഈ കേസില്‍ ബിര്‍ജുവിന് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമം.  

MORE IN KERALA
SHOW MORE
Loading...
Loading...