ലോകം കയ്യടിച്ച ആ വൈറല്‍ ഫ്രീ കിക്കെടുത്ത കുട്ടികള്‍ ഇതാ: വിഡിയോ

ഒറ്റ ഫ്രീകിക്കുകൊണ്ട് വൈറലായി മാറിയ മലപ്പുറം പാതാറിനടുത്ത പൂളപ്പാടം ജി.എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക്  ലോകത്തിന്റെ പല കോണുകളില്‍ നിന്നുളള അഭിനന്ദന പ്രവാഹമാണിപ്പോള്‍. ആ വിശേഷം പറയുന്നതിനൊപ്പം അത് ഫ്രീ കിക്ക് അവര്‍ പുനരാവിഷ്കരിക്കുകയും ചെയ്തു. കുട്ടികള്‍ കിക്കെടുക്കുന്ന മനോഹര ദൃശ്യം പകര്‍ത്തിയ കായികാധ്യാപകന്‍ ശ്രീജു. എ. ചോഴിക്കും പ്രധ്യാനാധ്യാപിക ഡോള്‍സി ഡേവിഡിനും കുട്ടികള്‍ക്കുമൊപ്പം സ്കൂള്‍ മൈതാനത്തു നിന്ന് എസ്. മഹേഷ് കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട്.