ആരാധകരുടെ ശല്യം; മിക്കി അസ്വസ്ഥ; വീടു മാറ്റി

metro-miki-new-home
SHARE

താരമായതിന് പിന്നാലെ ആരാധകരുടെ ശല്യം െകാണ്ട് ബുദ്ധിമുട്ടുകയാണ് മിക്കി പൂച്ച. ഒടുവിൽ മാനസിക സമ്മർദം കുറയ്ക്കാൻ മെട്രോ മിക്കിയെ  ഒരു മൃഗസ്നേഹിയുടെ വീട്ടിലേക്കു മാറ്റിയിരിക്കുകയാണ്. താരമായി മാറിയ മിക്കിക്കൊപ്പം സെൽഫിയെടുക്കാനും മറ്റുമായി സന്ദർശകരുടെ തിരക്കേറിയതിനാലാണു പനമ്പിള്ളി നഗറിലെ പെറ്റ്സ് ആശുപത്രിയിൽ നിന്നു മിക്കിയെ മാറ്റിയത്. സന്ദർശകരുടെ തിരക്കുമൂലം പൂച്ച വല്ലാതെ പേടിച്ച സ്ഥിതിയിലാണെന്നും മാനസിക സമ്മർദം പൂച്ചകൾക്കു പെട്ടെന്നു രോഗങ്ങൾ വരാനുള്ള കാരണമാകുമെന്നും ഡോ. സൂരജ് പറഞ്ഞു.

ഈ സാഹചര്യമൊഴിവാക്കാനാണു മിക്കിയെ മാറ്റിയത്. പൂച്ചയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ വിവിധ രോഗങ്ങളുള്ള മൃഗങ്ങളുണ്ട്. പല രോഗങ്ങളും വായുവിലൂടെയും മറ്റും പകരുന്നതുമാണ്. ഈ സാഹചര്യം ഒഴിവാക്കാൻ കൂടിയാണു മിക്കിയെ ആശുപത്രിയിൽനിന്നു മാറ്റിയത്. അതേസമയം പൂച്ചയെ ഏറ്റെടുക്കാൻ വിവിധ ആളുകളും സംഘടനകളുമെത്തുന്നുണ്ട്. യഥാർഥ ഉടമയാണെന്ന് അവകാശപ്പെട്ടും ആളുകളെത്തിയ സാഹചര്യത്തിൽ നിജസ്ഥിതി വിലയിരുത്തിയിട്ടു മാത്രമേ പൂച്ചയെ കൈമാറുന്നുള്ളുവെന്ന് എസ്പിസിഎ വ്യക്തമാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...