ആലപ്പുഴ നഗരസഭ ചെയര്‍മാനെതിരായ കോഴ ആരോപണം; പ്രതിഷേധം ശക്തമാക്കി എല്‍ഡിഎഫ്

nagarasabha
SHARE

ആലപ്പുഴ നഗരസഭ ചെയര്‍മാനെതിരായ കോഴ ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കി എല്‍ഡിഎഫ്.  ഇല്ലിക്കല്‍ കുഞ്ഞുമോന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും പ്രതിഷേധം കടുപ്പിച്ചു. കാരുണ്യപ്രവര്‍ത്തനത്തിനുള്ള ധനസഹായത്തെ കോഴയാക്കി ചിത്രീകരിക്കുകയാണ് ചെയ്തതെന്ന വിശദീകരണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നഗരസഭാ ചെയര്‍മാന്‍. 

ആലപ്പുഴ ബീച്ചില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ നടത്താനുള്ള അനുമതിക്കായി നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പത്തുലക്ഷം രൂപ കോഴ ചോദിച്ചെന്നാണ് സംരംഭകയായ ആര്‍ച്ച ഉണ്ണി വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചത്. എന്നാല്‍ ഇവര്‍ പുറത്തുവിട്ടത് തന്റെ സംഭാഷണത്തിന്റെ പൂര്‍ണരൂപമല്ലെന്നും നഗരസഭയുടെ ചാരിറ്റി പ്രവര്‍ത്തനത്തിലേക്കാണ് പണം ആവശ്യപ്പെട്ടതെന്നും കുഞ്ഞുമോന്‍ പ്രതികരിച്ചു

പിടിക്കപ്പെടുന്ന അഴിമതിക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാദം മാത്രമാണ് നഗരസഭാ ചെയര്‍മാന്റേതെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി. ആലപ്പുഴ നഗരസഭ അഴിമതിയുടെ താവളമാണെന്ന് ബിജെപിയും കുറ്റപ്പെടുത്തി

കോണ്‍ഗ്രസ് നേതാവായ നഗരസഭാ ചെയര്‍മാനെതിരെ ആരോപണം ശക്തമായിട്ടും ജില്ലാകോണ്‍ഗ്രസ് നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല

MORE IN KERALA
SHOW MORE
Loading...
Loading...