മലബാറിലേക്കുള്ള വൈദ്യുതലൈൻ കുതിരാനിലൂടെ; വരുന്നു ഗതാഗത നിയന്ത്രണം

kuthiran
SHARE

തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ വലിയ ഗതാഗത നിയന്ത്രണം വരുന്നു. മലബാറിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള വൈദ്യുത ലൈന്‍ കുതിരാനില്‍ ഭൂമിയ്ക്കടിയിലൂടെയാണ് വലിക്കുന്നത്. ഫെബ്രുവരിയിലും മാര്‍ച്ചിലും കുതിരാന്‍ വഴി വാഹനയാത്ര ദുരിതമാകും.  

പവര്‍ഗ്രിഡ് കോര്‍പറേഷന്‍റെ ഭൂഗര്‍ഭ കേബിളാണ് കുതിരാനിലൂടെ സ്ഥാപിക്കുന്നത്. ഗതാഗതം നിയന്ത്രിക്കേണ്ടി വരും. ഫെബ്രുവരിയിലും മാര്‍ച്ചിലും പതിനഞ്ചു ദിവസങ്ങള്‍ ഗതാഗതം നിയന്ത്രിക്കും. ഈ സമയം, തുരങ്കത്തിലൂടെ വാഹനങ്ങള്‍ വിടാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. മലബാര്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാണ് വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയാകും ഗതാഗത നിയന്ത്രണം. തൃശൂരില്‍ നിന്ന് പാലക്കാട്ടേയ്ക്കു പോകുന്ന വലിയ വാഹനങ്ങള്‍ തടയും. മറ്റു സാധാരണ വാഹനങ്ങള്‍ ചേലക്കര വഴി തിരിച്ചുവിടും.  

സംസ്ഥാന ഊര്‍ജ സെക്രട്ടറിയും കലക്ടറും ഉള്‍പ്പെടെ ഉദ്യോഗസ്ഥ സംഘം കുതിരാനില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്. തുരങ്കം തുറക്കുന്ന കാര്യത്തില്‍ വരുംദിവസങ്ങളില്‍ തീരുമാനമുണ്ടാകും.

MORE IN KERALA
SHOW MORE
Loading...
Loading...