കാണികൾക്കിത് നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ; കുതിരപ്പടയും വിഷപ്പാമ്പുകളുമായി ഇന്ത്യൻ സൈന്യം

army
SHARE

ഇന്ത്യന്‍ സൈന്യത്തിന്റെ ശേഷിയും സാഹസികതയും പരിചയപ്പെടുത്തി രണ്ടു ദിവസം നീണ്ട ആര്‍മി മേള മലപ്പുറത്ത് സമാപിച്ചു. എം.എസ്.പി മൈതാനത്ത് നടന്ന മേള കാണാന്‍ ആയിരങ്ങളാണെത്തിയത്. 

താരതമ്യേന സൈനികരുടെ എണ്ണം കുറവുളള ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് സൈന്യത്തെ അടുത്ത പരിചയപ്പെടുത്താനാണ് മേള ഒരുക്കിയത്. കുതിരപ്പട മുതല്‍ ഒാരോ നിമിഷവും ഉദ്വേഗം നിറക്കുന്ന കമാന്‍ഡോ ഒാപ്പറേഷന്‍ വരെ മുന്നിലെത്തി.

ഇന്ത്യന്‍ കരസേനയുടെ കൃത്യതയും ചടുലതയും ഒാരോ നിമിഷവും വ്യക്തമാകുന്നതായിരുന്നു പ്രകടനം. അതിവേഗതയിലുളള മോട്ടോര്‍ സൈക്കിളുകളിലെ സാഹസിക പ്രകടനം നെഞ്ചിടിപ്പോടെയാണ് കാണാനായത്. കളരിപ്പയറ്റും അതിര്‍ത്തി മേഖലകളില്‍ വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യുന്ന രീതികളുമെല്ലാം പരിചയപ്പെടുത്തി. 

സൈന്യത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സേനയെ പരിചയപ്പെടുത്തുന്നതിനും സൈന്യത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. യുദ്ധമേഖലകളില്‍ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രദര്‍ശനവും നടന്നു. ഒടുവില്‍ പാരഗ്ലൈഡിങ്ങും പരിചയപ്പെടുത്തി. 

MORE IN KERALA
SHOW MORE
Loading...
Loading...