സൈഡു നൽകിയില്ല,ഓട്ടോ ഡ്രൈവറുടെ കാലും കയ്യും തല്ലിയൊടിച്ചു

thiruvananthapuram-yesudas
SHARE

സൈഡു നൽകിയില്ലെന്ന പേരിൽ ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കയ്യും സ്വാധീനക്കുറവുള്ള കാലും  തല്ലി ഒടിക്കുകയും ഓട്ടോറിക്ഷ അടിച്ചു തകർത്തതായും പരാതി.  പുതിയ തുറ കൊച്ചുതുറ മരയ്ക്കാന്റെ തോട്ടത്തിൽ യേശുദാസി(50)നാണ് മർദനമേറ്റത്. ഇതു സംബന്ധിച്ച് യേശുദാസിന്റെ പിതാവ് വിക്ടർ കാഞ്ഞിരംകുളം പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം രാത്രിയിൽ ഓട്ടോറിക്ഷ ഒതുക്കി കടപ്പുറത്തു കിടന്നുറങ്ങുമ്പോൾ വാഹനത്തിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പരാതിയിൽ പറയുന്നു. കാലിനും കൈക്കും ഗുരുതര പരുക്കേറ്റ യേശുദാസൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.പരാതി അന്വേഷിച്ചു വരുന്നതായി കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...