ഭാര്യയെയും സുഹ്യത്തിനെ ചോദ്യം ചെയ്യും; ഇരട്ടക്കൊലയിൽ കുരുക്ക് മുറുക്കി പൊലീസ്

manasserrymurder-01
SHARE

കോഴിക്കോട് മണാശേരി ഇരട്ടക്കൊലയിൽ കൂടുതലാളുകളുടെ പങ്ക് പരിശോധിക്കുകയാണെന്ന് ക്രൈംബ്രാഞ്ച്. അറസ്റ്റിലായ ബിർജുവിന്റെ ഭാര്യ, സുഹ്യത്തുക്കൾ തുടങ്ങി പത്തിലധികമാളുകൾക്ക് ചോദ്യം ചെയ്യലിനെത്താൻ നോട്ടീസ് നൽകി. ഇസ്മയിലിനെ കൊലപ്പെടുത്തിയ കത്തി കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി, എം.ബിനോയ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇസ്മയിലിന്റെ മൃതദേഹം ചാക്കുകെട്ടിലാക്കി ഉപേക്ഷിച്ച അഗസ്ത്യമൂഴി പാലത്തിലും കത്തിയും വസ്ത്രവും വലിച്ചെറിഞ്ഞ മണാശേരിയിലെ ക്യഷിയിടത്തിലും ബിർജുവിനെയെത്തിച്ച് തെളിവെടുത്തു. 

  

അഗസ്ത്യമൂഴി പാലത്തിലെത്തിച്ചായിരുന്നു രണ്ടാം ദിവസത്തെ തെളിവെടുപ്പ്. ചാക്കിലാക്കി ഇസ്മയിലിന്റെ ശരീരഭാഗം ബൈക്കിലെത്തിച്ചതും  ഇരുവഞ്ഞിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞതും ബിർജു വിശദീകരിച്ചു. മണാശേരിക്കും മുക്കത്തിനു മിടയിലുള്ള കൃഷിയിടത്തിലാണ് ഇസ്മയിലിന്റെ വസ്ത്രങ്ങളും കൊലപ്പെടുത്തിയ കത്തിയും ഉപേക്ഷിച്ചതെന്നാണ് ബിർജുവിന്റെ മൊഴി. തെരച്ചിലിൽ കത്തി കണ്ടെത്താനായില്ല. കൂടുതലാളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി ക്രൈംബ്രാഞ്ച്. 

ഇസ്മയിലിന്റെ മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച തിരുവമ്പാടി എസ്റ്റേറ്റിൽ ബിർജുവിനെ തിങ്കളാഴ്ചയെത്തിച്ച് തെളിവെടുക്കും. ഫൊറൻസിക് തെളിവ് ശേഖരണത്തിന്റെ ഭാഗമായി മണാശേരിയിലെ വീടും പരിസരവും വീണ്ടും പരിശോധിക്കും. നോട്ടീസ് നൽകിയവരുടെ ചോദ്യം ചെയ്യൽ അടുത്ത ദിവസം തുടങ്ങും.

MORE IN KERALA
SHOW MORE
Loading...
Loading...