ജപ്പാൻ മുതൽ ബൽജിയം വരെ; 350 ഇനം നായകളുമായി ഡോഗ് ഷോ

dogshow
SHARE

ജപ്പാൻ, ബൽജിയം നായകളുമായി തൃശൂരിൽ ഡോഗ് ഷോയ്ക്ക് തുടക്കം. 350 ഇനം നായകളെ നേരിൽ കാണാൻ ഡോഗ് ഷോയിൽ അവസരമുണ്ട്. 

 ലോകത്തിലെ ഒട്ടുമിക്കയിനം വളർത്തു നായകളേയും തൃശൂർ ഡോഗ് ഷോയിൽ കാണാം. വേദ ചലച്ചിത്രമായ ഹച്ചിക്കോയിലൂടെ പ്രശസ്തി നേടിയ ജപ്പാനീസ് ഡോഗ് ഷിബയാണ് പ്രധാനപ്പെട്ട ഇനം. ബെൽജിയൻ മാലിനോയ്സാണ് മറ്റാരു ആകർഷണം. ജർമൻ ഇനമായ റോട്ട് വീല ലും ജർമൻ ഷെപ്പേർഡും പ്രദർശനത്തിലുണ്ട്.  ഉടലോളം നീളത്തിൽ വെള്ളി നിറമുള്ള രോമങ്ങളോടു കൂടിയ അഫ്ഗാൻ ഹൗണ്ട് ആണ് മറ്റൊരിനം. കിടക്കാൻ ശിതീകരിച്ച മുറി വേണം. മുടി പരിപാലിക്കാൻ ഹെയർ ഡ്രസർ ഉൾപ്പെടെ സർവ സന്നാഹങ്ങളുമുണ്ട്. ഒന്നു കുളിക്കാൻ തന്നെ നാലായിരം രൂപയുടെ സോപ്പും ഷാംപുവുമുണ്ട്. ബ്രസീലിയൻ ഇനങ്ങളും കാഴ്ചക്കാരെ രസിപ്പിക്കുന്നു. നായകളുടെ പ്രദർശന മൽസരത്തിൽ മാർക്കിടാൻ ബൾഗേറിയയിൽ നിന്നാണ് ജഡ്ജിമാർ എത്തിയത്. 

രാജപാളയം എന്ന പേരിലുള്ള ഇന്ത്യൻ ഇനവും കയ്യടി നേടി. മണ്ണുത്തി വെറ്ററിനറി കോളജ് മൈതാനത്ത് ഒരുക്കിയ പ്രത്യേക വേദിയിലാണ് ഡോഗ് ഷോ .

MORE IN KERALA
SHOW MORE
Loading...
Loading...