വീഴ്ചയില്ലാതെ നിർവഹിച്ചു, തൃപ്തി; സന്നിധാനത്ത് സുരക്ഷ വിലയിരുത്തി ഡിജിപി

sabari
SHARE

ശബരിമല സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ.  തീർഥാടനകാലത്തെ സുരക്ഷ പൊലീസ് ഉദ്യോഗസ്ഥർ വീഴ്ചയില്ലാതെ നിർവഹിച്ചെന്ന് ബെഹ്റ പഞ്ഞു. ദർശനവും കഴിഞ്ഞാണ് ഡി.ജി.പി. മടങ്ങിയത്. 

ദർശനത്തിന് ശേഷമാണ് സന്നിധാനത്തും, മാളികപ്പുറത്തും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്. ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഡി.ജി.പി ചർച്ച നടത്തി. പതിനെട്ടാം പടിയിലേയും ഫ്ലൈ ഓവറിലേയും പൊലീസ് വിന്യാസം നിരീക്ഷിച്ചു. തീർഥാടനകാലത്തെ പൊലീസിന്റെ പ്രവൃത്തിൽ തൃപതിയറിയിച്ചു. അടുത്ത തീർഥാടനകാല ഒരുക്കങ്ങൾ നേരത്തെ ആരംഭിക്കും.

വാവരുനടയിലും സന്ദർശനം നടത്തി. ഐ. ജി ശ്രീജിത് ഉൾപ്പെടെയുള്ളവർ ഡി.ജി.പിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...