പ്ലാസ്റ്റിക് നിയന്ത്രണം മറികടക്കാനൊരുങ്ങി കിറ്റെക്സ്; കുറഞ്ഞ ചെലവിൽ തുണിസഞ്ചി

kitex
SHARE

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം ഉപയോഗിക്കാനുള്ള തുണി സഞ്ചികളുടെ വിപുലമായ ശ്രേണിയുമായി കിറ്റക്സ് ഗ്രൂപ്പ്. തുണി സഞ്ചികള്‍ കുറഞ്ഞ ചെലവില്‍ സുലഭമാക്കുകയെന്ന ലക്ഷ്യവുമായി വിപുലമായ സജ്ജീകരണമാണ് ഫാക്ടറിയില്‍ ഒരുക്കിയിരിക്കുന്നത്.

വസ്ത്രനിര്‍മാണരംഗത്തെ പ്രമുഖരും പ്ലാസ്റ്റിക് നിരോധനംകൊണ്ടുള്ള പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്. കിറ്റക്സ് ഗ്രൂപ്പ് തുണി സഞ്ചി നിര്‍മാണത്തിന്് വിപുലമായ ക്രമീകരണങ്ങള്‍ ആദ്യം തന്നെ ഒരുക്കിയിരുന്നു. എറണാകുളം കിഴക്കമ്പലത്തെ സ്വന്തം ഫാക്ടറിയില്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് കുഴല്‍രൂപത്തില്‍ നിര്‍മിച്ചെടുക്കുന്ന കോട്ടണ്‍ തുണി ഉപയോഗിച്ചാണ് സഞ്ചികള്‍ ഉണ്ടാക്കുന്നത്. അരികുകള്‍ തയിച്ചെടുക്കുന്നതിന് പകരം മെഷീനില്‍തന്നെ നെയ്തെടുക്കുകയാണ്. ഇഴകള്‍ തമ്മിലുള്ള അകലംകൂട്ടി ചെലവ് ചുരുക്കുന്നതിനും സഞ്ചികളുടെ ഭാരവാഹകശേഷി കൂട്ടുന്നതിനും ഇതിലൂടെ സാധിക്കും. ആവശ്യാനുസരണം കളര്‍ പ്രിന്‍റ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. നിലവില്‍ അയ്യായിരം സഞ്ചികള്‍ പ്രതിദിനം ഉണ്ടാക്കുന്നതിനുള്ള സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്. 

പത്തുരൂപമുതലാണ് കിറ്റക്സ് തുണി സഞ്ചികളുടെ വില. കിറ്റക്സ് ഷോറൂമുകളില്‍നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍നിന്നും സാധങ്ങള്‍ നല്‍കുന്നതിനും പ്രിന്‍റ് ചെയ്ത തുണി സ‍ഞ്ചികള്‍ ഉപയോഗിക്കും. ഓര്‍ഡര്‍ കൂടുന്ന മുറയ്ക്ക് ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് കമ്പനി തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...