വിദേശത്തുള്ള ഭാര്യയുമായുള്ള വിഡിയോ കോളിനിടെ ഭര്‍ത്താവ് ജീവനൊടുക്കി

video-call-suicide
SHARE

മൂലമറ്റം: വിദേശത്തുള്ള ഭാര്യയുമായുള്ള ലൈവ് വിഡിയോ കോളിനിടെ ഭർത്താവ് ജീവനൊടുക്കി. പുതുപറമ്പിൽ ജോസിന്റെ മകൻ ജയ്‌സൺ (37) ആണു മരിച്ചത്.  കുടുബപ്രശ്‌നങ്ങൾ ആണു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ കണ്ട ഭാര്യ സൗമ്യ, നാട്ടിലുള്ള ഭർതൃപിതാവ് ജോസിനെ വിവരം അറിയിച്ചു.

തുടർന്ന് ബന്ധുക്കൾ വീട്ടിൽ എത്തിയെങ്കിലും ആളെ രക്ഷിക്കാനായില്ല. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം  ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മകൾ: മാളു.

MORE IN KERALA
SHOW MORE
Loading...
Loading...