ഫാസ്റ്റാഗ് കാർഡ് ഇല്ലേ? എങ്കിൽ ഇനി സമയം മാത്രമല്ല പണവും നഷ്ടമാകും

toll
SHARE

ഫാസ്റ്റാഗ് കാര്‍ഡില്ലാത്തവര്‍ക്ക് തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ഇന്നു മുതല്‍ കൂടുതല്‍ പണം നല്‍കണം. സാധാരണ കാര്‍ യാത്രക്കാര്‍ക്ക് ഇരുവശത്തേക്കും യാത്ര ചെയ്യണമെങ്കില്‍ 150 രൂപ നല്‍കണം. 40 രൂപ ഒറ്റയടിക്കു നഷ്ടം. 

110 രൂപ മുടക്കിയാല്‍ ഒരു കാര്‍ യാത്രക്കാരന് ഇരുപത്തിനാലു മണിക്കൂര്‍ സമയത്തിനുള്ളില്‍ എത്ര തവണ വേണമെങ്കിലും ടോള്‍പ്ലാസ വഴി യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു. ഇനി മുതല്‍, ഫാസ്റ്റാഗ് യാത്രക്കാര്‍ക്കു മാത്രമേ ഈ നാല്‍പതു രൂപ അധികം നല്‍കി യാത്ര ചെയ്യണം. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഓടുന്ന ടെംപോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് 190 രൂപയായിരുന്നു നിലവിലെ നിരക്ക്. ഫാസ്റ്റാഗ് ഇല്ലെങ്കില്‍ ഇനി മുതല്‍ 250 രൂപ മുടക്കണം. ബസുകള്‍ക്കും ചരുക്കു ലോറികള്‍ക്കും 380 രൂപ  നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ നേരത്തെ എത്ര വേണമെങ്കിലും ടോള്‍പ്ലാസ വഴി കടന്നുപോകാമായിരുന്നു. ഇനി, അത് 510 രൂപയായി മാറും. ഇനിയും ഫാസ്റ്റാഗില്‍ നിന്ന് മാറിനിന്നാല്‍ ടോള്‍പ്ലാസയില്‍ സമയം മാത്രമല്ല, പണവും നഷ്ടമാകും.

നിലവില്‍ ഒരു വശത്തേയ്ക്കു നാലു ഫാസ്റ്റാഗ് ട്രാക്കുകളും രണ്ട് സാധാരണ ട്രാക്കുകളുമാണ്. തിരക്ക് കൂടുന്ന സമയത്ത് ഫാസ്റ്റാഗ് ട്രാക്കുകളുടെ എണ്ണം കുറച്ചാണ് പ്രതിസന്ധി നേരിടുന്നത്. ഫാസ്റ്റാഗ് കര്‍ശനമായി നടപ്പാക്കിയ ശേഷമുള്ള മൂന്നാം ദിനവും ടോള്‍പ്ലാസയില്‍ കുരുക്കിന് കുറവില്ല. യാത്രക്കാരുടെ സൗകര്യത്തിന്  ഫാസ്റ്റാഗ് വിതരണം ഇരുപത്തിനാലു മണിക്കൂറും ടോള്‍പ്ലാസയ്ക്കു സമീപം ലഭ്യമാക്കിയിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...