ആയിരംപേര്‍ക്ക് ഉള്‍ക്കാഴ്ചയായി സ്മാര്‍ട്ട് ഫോണ്‍; മാതൃകയായി വികലാംഗക്ഷേമ വകുപ്പ്

smart-phone
SHARE

കാഴ്ചപരിമിതിയുളള ആയിരംപേര്‍ക്ക് ഉള്‍ക്കാഴ്ചയായി സ്മാര്‍ട്ട് ഫോണുകള്‍ നല്കി വികലാംഗക്ഷേമ വകുപ്പ്. പത്രവായനയ്ക്കും ഒാണ്‍ലൈന്‍ പര്‍ച്ചേസിനും ഒക്കെ സഹായിക്കുന്ന പ്രത്യേക സോഫ്ററ് വെയര്‍  ഉള്‍ക്കൊള്ളിച്ചതാണ് ഫോണുകള്‍.

ഫോണ്‍ കൈയില്‍ കിട്ടിയ ഉടന്‍ കൂടെ നിന്നവരോട്  ബാബുച്ചേട്ടന്‍ ചോദിച്ചത് എങ്ങനെ കോള്‍ ചെയ്യാമെന്നാണ്... അതിനുള്ള ടെക്നിക്കൊക്കെ നിമിഷനേരംകൊണ്ട് പഠിച്ചെടുത്തു. പിന്നെ ഒററവിളി.... തൊട്ടപ്പുറത്ത് അപ്പോള്‍ രുഗ്മിണിക്ക് മകന്‍ ഭരതിന്റെ വിളിയെത്തി....

സ്മാര്‍ട്ട് ഫോണ്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു.  പുതിയൊരു കൂട്ടുകാരനെക്കിട്ടിയ ആഹ്ളാദമായിരുന്നു ഒാരോരുത്തര്‍ക്കും. കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതുപോലെ തന്നെ കൈയുടേയും ചെവിയുടേയും സഹായത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയുന്ന സോഫ്ററ് വെയര്‍ ഉള്‍ക്കൊള്ളിച്ച ഫോണുകളാണ് വിതരണം ചെയ്യുന്നത്

MORE IN KERALA
SHOW MORE
Loading...
Loading...