വളർത്തുന്നത് ടൂറിസമോ ബീഫോ?; ഗോഭക്തരെ വേദനിപ്പിക്കും; ബീഫ് ട്വീറ്റിനെതിരെ വിഎച്ച്പി

beef-vhp-tweet
SHARE

കേരള ടൂറിസത്തിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച ബീഫ് ഫ്രൈയുടെ ചിത്രം വിവാദമാക്കി വിശ്വഹിന്ദു പരിഷത്തും രംഗത്ത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കൾ എത്തുന്നത്. 

ഇൗ ട്വീറ്റ് ടൂറിസത്തെയാണോ ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത്. കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതല്ലേ ഇത്. ശങ്കരാചാര്യരുടെ പുണ്യഭൂമിയില്‍ നിന്നാണോ ഇത്തരമൊരു ട്വീറ്റ് വന്നത്?’ വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ ട്വീറ്ററിൽ കുറിച്ചു.

ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെയും വിനോദ് ബന്‍സാല്‍ ടാഗ് ചെയ്തിട്ടുണ്ട്. കേരളത്തിലെ വിനോദ സഞ്ചാരികളില്‍ കോടിക്കണക്കിന് പേര്‍ ഗോ ഭക്തരാണെന്നു അവരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും മറ്റൊരു ട്വീറ്റിലൂടെ വിനോദ് ബന്‍സാല്‍ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തായിരുന്നു ഈ ട്വീറ്റ്. 

MORE IN KERALA
SHOW MORE
Loading...
Loading...