വാട്ടർ കളറിൽ വിരിഞ്ഞ മികവ്; കുട്ടികൾക്കായി ചിത്രപ്രദർശനം

schoolpainting-2
SHARE

ചിത്രരചനയിൽ കുട്ടികളുടെ മികവ് കൂട്ടാൻ സ്കൂൾ അംഗണത്തിൽ ചിത്രപ്രദർശനം. ആലപ്പുഴ കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂളിലാണ് പ്രദർശനം ഒരുക്കിയത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമെല്ലാം ഒട്ടേറെ സമ്മാനങ്ങൾ വാരികൂട്ടിയ കുട്ടികളാണ് കാർമൽ അക്കാഡമിയിലേത്. 

കൂടുതൽ കുട്ടികളെ ചിത്രരചനയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് വലിയ പ്രദർശനം ഒരുക്കിയത്. വാട്ടർ കളറിൽ വിരിഞ്ഞ നാനൂറ്റി അൻപതിലധികം ചിത്രങ്ങൾ. ഇവ വരച്ചതാകട്ടെ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളും. ചിത്രരചന മത്സരങ്ങളിൽ സ്കൂളിനുള്ള മികവ് കണ്ണിയറ്റു പോവാതെ കാക്കലും ഈ പ്രദർശനത്തിന് പിന്നിലെ കാരണങ്ങളിൽ ഒന്നാണ്. ചിത്രപ്രദർശനം കാണാൻ കുട്ടികൾക്ക് പുറമെ രക്ഷിതാക്കളും എത്തി.

MORE IN KERALA
SHOW MORE
Loading...
Loading...