കുട്ടനാട്ടിലെ സീറ്റ് മാണിക്ക് അവകാശപ്പെട്ടത്; നിർണായക തീരുമാനങ്ങൾ ഉടനെന്ന് ജോസ് കെ. മാണി

jose-k14
SHARE

കുട്ടനാട്ടിലെ സ്ഥാനാർഥി നിർണയമുൾപ്പെടെ നിർണായക തീരുമാനങ്ങൾക്കൊരുങ്ങി കേരള കോൺഗ്രസ് ജോസ് വിഭാഗം. കുട്ടനാട് സീറ്റ് കെ.എം.മാണിക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ.മാണി. ചരൽക്കുന്ന് നടക്കുന്ന നേതൃക്യാംപിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് ജോസ്.കെ.മാണി പ്രഖ്യാപിച്ചു.

കെ.എം മാണിയുടെ അഭാവത്തിൽ ഇതാദ്യമായാണ് ചരൽക്കുന്നിൽ കേരള കോൺഗ്രസ് സംസ്ഥാന നേതൃ ക്യാംപ് സംഘടിപ്പിക്കുന്നത്. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക തീരുമാനങ്ങളിലേറെയും പിറന്നത് ചരൽക്കുന്നിലാണ്. പാർട്ടി പിളർന്ന ശേഷം ചേരുന്ന ആദ്യയോഗത്തിൽ പതിവുപോലെ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് ജോസ്.കെ.മാണിയുടെ പ്രഖ്യാപനം. പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവി പ്രധാന ചർച്ചയാകുന്ന ക്യാംപിൽ കുട്ടനാട് സീറ്റിലെ സ്ഥാനാർഥിത്വവും വിഷയമാകും. സീറ്റിൻ മേലുള്ള പി.ജെ. ജോസഫിന്റെ അവകാശവാദം ജോസ് കെ.മാണി തള്ളുന്നു. പുനലൂർ സീറ്റിന് പകരം കുട്ടനാട് സീറ്റ് യുഡിഎഫ് കെ.എം.മാണിക്ക് നൽകിയതാണെന്ന് ജോസ്.കെ. മാണി ഓർമപ്പെടുത്തുന്നു.

കുട്ടനാട് സീറ്റിൽ ജോസ് വിഭാഗം സ്ഥാനാർഥിയെ നിശ്ചയിക്കാനാണ് തീരുമാനം. എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. പാലാ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം പയറ്റിയ സമ്മർദ്ദ തന്ത്രങ്ങൾക്ക് അതേ നാണയത്തിൽ കുട്ടനാട്ടിൽ തിരിച്ചടി നൽകാനൊരുങ്ങുകയാണ് ജോസ് വിഭാഗം. 

MORE IN KERALA
SHOW MORE
Loading...
Loading...