'പണവും സർട്ടിഫിക്കറ്റും നഷ്ടമായി; ബാഗ് കിട്ടുന്നവർ വിവരം അറിയിക്കണം'; അഭ്യർഥന

train-theft
SHARE

തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ മോഷ്ടിക്കപ്പെട്ട ബാഗും സര്‍ട്ടിഫിക്കേറ്റുകളും തിരിച്ചു നല്‍കണമേ എന്ന  അഭ്യര്‍ഥനയുമായി  ഗുവാഹത്തി സ്വദേശി മോഹിത്ഗുപ്ത. ജോലിക്കായുള്ള അഭിമുഖത്തിനായി പോകുന്നവഴി കായംകുളത്തുവച്ചാണ് ബാഗ് മോഷണം പോയത് . കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള മോഹിത് ഗുപ്തയുടെ കണ്ണടയും മോഷണം പോയ ബാഗിനുള്ളിലാണ് . സര്‍ട്ടിഫിക്കേറ്റുകള്‍ നഷ്ടമായതിനാല്‍ മോഹിത്തിന് അഭിമുഖത്തില്‍ പങ്കെടുക്കാനും സാധിച്ചില്ല.

തിരുവനന്തപുരത്തിന് ട്രെയിന്‍ കയറുമ്പോള്‍ ഇന്‍ഫോസിസിലെ നല്ലൊരു ജോലി മോഹിത് സ്വപ്നം കണ്ടിരുന്നു. പക്ഷേ കേരളത്തിലെ അനുഭവം മോഹത്തിന്റെ എല്ലാ പ്രതീക്ഷകളും കെടുത്തി . കായംകുളമെത്തുന്നതിനുമുമ്പ് അല്‍പമൊന്നുമയങ്ങി . അതിനിടെ  സര്‍ട്ടിഫിക്കേറ്റുകളും പണവും കണ്ണടയുമടങ്ങിയ ബാഗ് ആരോ കവര്‍ന്നു. കായംകുളത്തെത്തിയപ്പോഴാണ് മോഷണവിവരം മനസിലാക്കിയത് . ഉടന്‍ സ്റ്റേഷനിലിറങ്ങി  അധികൃതരെ വിവരം ധരിപ്പിച്ചു . അവിടെ സ്റ്റേഷന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചതനുസരിച്ച് കോട്ടയം റയില്‍വേ പൊലീസ് സ്റ്റഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന്  എറണാകുളത്തത്തി . മടങ്ങിപ്പോകാന്‍ ഒരുമാര്‍ഗവുമില്ലാതെ വന്നതോടെയാണ്  ഹെല്‍പേജ് ഇന്ത്യയുടെ  നമ്പരില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചത് . അവിടെ നിന്നെത്തിയ അല്‍ അമീന്‍  ഗുഹാട്ടിക്കുള്ള മടക്കടിക്കറ്റും വഴിച്ചെലവും നല‍്കിയെങ്കിലും 9.30നുള്ള ട്രെയിന്‍ എത്തും മുമ്പ്  ബാഗ് മടക്കിക്കിട്ടുമെന്ന പ്രതീക്ഷയിലാണ്  മോഹിത്

കണ്ണാടിയില്ലാത്തതിനാല്‍ മോഹിത്തിന്  രാത്രികാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ട് . ബാഗ് കിട്ടുന്നവര്‍  എറണാകുളം നോര്‍ത്ത്  റയില്‍വേ സ്റ്റേഷനിലോ  9656984926  എന്ന നമ്പരിലോ  അറിയിക്കണമെന്നാണ് അഭ്യര്‍ഥന

MORE IN KERALA
SHOW MORE
Loading...
Loading...