വിയ്യൂർ ജയിലിലേക്ക് രണ്ടായിരം പുസ്തകങ്ങൾ; മാതൃകാ എംപിയായി ടി.എൻ. പ്രതാപൻ

books-web
SHARE

തൃശൂര്‍ വിയ്യൂരിലെ അതീവ സുരക്ഷാജയിലിലേക്ക് ടി.എന്‍.പ്രതാപന്‍ എം.പി. രണ്ടായിരം പുസ്തകങ്ങള്‍  നല്‍കും. എം.പിയെ വിളിക്കുന്ന പരിപാടികളില്‍ പൂക്കള്‍ക്കു പകരം പുസ്തകം എന്ന പദ്ധതി പ്രകാരം എണ്ണായിരം പുസ്തകങ്ങളാണ് പ്രതാപന് ലഭിച്ചത്. 

 ടി.എന്‍.പ്രതാപന്‍ എം.പിയായ ശേഷം ഒരു തീരുമാനം പ്രഖ്യാപിച്ചു. എം.പിയെ ക്ഷണിക്കുന്ന പരിപാടികളില്‍ പൂച്ചെണ്ടു വേണ്ട. പകരം പുസ്തകം മതി. 2019 ജുണ്‍ മാസം മുതല്‍ ഇങ്ങനെ എല്ലാ പരിപാടികളിലും എം.പിയ്ക്കു പുസ്തകം കിട്ടി. എണ്ണായിരം പുസ്തകങ്ങള്‍ ഇങ്ങനെ സ്വരൂപിച്ചു. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് പുസ്തകങ്ങള്‍ നല്‍കാനാണ് തീരുമാനം. രണ്ടായിരം പുസ്തകങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ എം.പി. ഓഫിസില്‍ നേരിട്ടെത്തി തിരഞ്ഞെടുത്തു. ഈ മാസം 18ന് അതീവ സുരക്ഷാ ജയിലില്‍ എം.പിയുടെ വക പ്രത്യേക ലൈബ്രററി തുറക്കും. 

സമാനമായ പദ്ധതി ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും നടപ്പാക്കിയിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജവഹര്‍ലാല്‍ െനഹ്റുവിന്‍റെ പുസ്തകവും ടി.എന്‍.്പ്രതാപന്‍ എം.പി. സമ്മാനിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...