പാലംനിർമാണം വൈകുന്നു; പ്രതീകാത്മക പാലമുണ്ടാക്കി പ്രതിഷേധം

bridgeprotest
SHARE

പാലംനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് പ്രതീകാത്മക പാലമുണ്ടാക്കി പ്രതിഷേധം. ആലപ്പുഴ കരുവാറ്റ കുറിച്ചിക്കൽ പാലം പണിയാണ് അനന്തമായി നീളുന്നത്. കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരങ്ങളുടെ ഭാഗമായി  മനുഷ്യപ്പാലം നിമ്മിച്ചത്.

നെടുമുടി-കരുവാറ്റ റോഡിന്റെ ഭാഗമായുള്ള പാലത്തിന്റെ  നിർമ്മാണം നിലച്ചിട്ട്  ആറുമാസത്തോളമായി. നിർമ്മാണം പുനരാരംഭിക്കാൻ   അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പട്ടാ ണ് നാട്ടുകാരുടെ ഈ വ്യത്യസ്ത സമരം. ലീഡിങ് ചാനലിന് കുറുകെ വള്ളങ്ങൾ നിരത്തിയിട്ടുള്ള പ്രതീകാത്മക മനുഷ്യപാലം മുൻ എംഎൽഏ  ബാബു പ്രസാദ് ഉത്ഘാടനം ചെയ്തു

കുട്ടനാട്ടിലെ ഗതാഗത പ്രശ്നങ്ങൾക്ക്ശാശ്വത പരിഹാരമാകുന്നതാണ്  കരുവാറ്റ കുറിച്ചിക്കൽ കടവിലെ പാലം. 200 മീറ്റർ നീളത്തിൽ ലീഡിങ് ചാനലിൽ നിർമ്മിക്കുന്ന പാലത്തിന് 28.25 കോടി രൂപയാണ് നിർമാണ ചെലവ്. മൂന്ന് സ്പാനുകളിൽ ആറെണ്ണം പൂർത്തിയായി. മൂന്നു സ്പാന്നുകളിൽ കോൺക്രീറ്റ് ഉൾപ്പെടെയുള്ള ജോലികളും ബാക്കിയാണ്. 2016 ലാണ് പാലം പണി തുടങ്ങിയത് 

MORE IN KERALA
SHOW MORE
Loading...
Loading...