കെഎസ്ആര്‍ടിസിയുടെ ടയർ മോഷ്ടിച്ചു, ഉപയോഗശൂന്യമായവ ഘടിപ്പിച്ചു; പിന്നാലെ പൊക്കി പൊലിസ്

tyre
SHARE

നിലയ്ക്കലില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ചു. ശബരിമല തീര്‍ഥാടകരുമായി വന്ന വാഹനത്തിലെ ജിവനക്കാരാണ് മോഷ്ടക്കാളെന്ന് പൊലീസ് കണ്ടെത്തി. രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു. 

തമിഴ്നാട്ടുകാരായ നിസാമുദ്ധീന്‍, യോഗേശ്വരന്‍ എന്നിവരാണ് കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ചത്.  ശബരിമലദര്‍ശനത്തിന് തീര്‍ഥാടകരെയും കൊണ്ടുവന്ന ബസിലെ ജിവനക്കാരാണിവര്‍. നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്തശേഷമായിരുന്നു മോഷണം. 

തകരാര്‍ പരിഹരിക്കാനായി നിലയ്ക്കലില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. ടയര്‍ ഊരിമാറ്റിയ ശേഷം ആരും ആറിയാതിരിക്കാന്‍ ഉപയോഗശൂന്യമായ ടയര്‍ മോഷ്ടാക്കള്‍ ബസില്‍ ഘടിപ്പിച്ചു. കെ.എസ്. ആര്‍.ടി.സി ജീവനക്കാര്‍ ബസിന്റെ തകരാര്‍ പരിഹരിക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...