‘അമ്മ’യുടെ പുതുവര്‍ഷ സമ്മാനം; കാക്കതുരുത്തി സ്വദേശിക്ക് പുത്തൻ വീട്

amma-web
SHARE

നിര്‍ധന കുടുംബത്തിന് വീടു നിര്‍മിച്ചു നല്‍കി താരസംഘടന അമ്മ. തൃശൂര്‍ കാക്കതുരുത്തിയിലാണ് വീടു നിര്‍മിച്ചു നല്‍കിയത്.  

നിര്‍ധന കുടുംബാംഗമായ കാക്കതുരുത്തി സ്വദേശി വിമല പ്രദീപിനാണ് പുതിയ വീടു സമ്മാനിച്ചത്. ചലച്ചിത്ര താര സംഘടനയായ അമ്മയുടെ പുതുവര്‍ഷ സമ്മാനമാണ് ഈ ഭവനം. ഏഴരലക്ഷം രൂപ ചെലവിട്ടാണ് വീടു പണിതത്. അഞ്ചു ലക്ഷം രൂപ താരസംഘടന നല്‍കി. ബാക്കി തുക നാട്ടിലെ വ്യക്തികുടെ സംഭാവനയാണ്. താരസംഘടന കേരളത്തില്‍ നിര്‍മിച്ചു നല്‍കുന്ന പതിനൊന്നാമതു ഭവനമാണിത്. 

താരസംഘടന ചെയ്യുന്ന പല നല്ല കാര്യങ്ങള്‍ക്കും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കുറ്റപ്പെടുത്തി.

ഇനിയും രണ്ടു വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ വീടുകള്‍ ഉടനെ കുടുംബങ്ങള്‍ക്കു കൈമാറും.

MORE IN KERALA
SHOW MORE
Loading...
Loading...