പ്ലാസ്റ്റിക് ഒഴിവാകൂ, ഇല്ലെങ്കിൽ പിഴ; ബോധവത്കരണവുമായി ആരോഗ്യവകുപ്പ്

mittaytheruv
SHARE

കോഴിക്കോട് മിഠായിത്തെരുവിൽ നഗരസഭ ആരോഗ്യവകുപ്പിന്റെ പ്ലാസ്റ്റിക്  പരിശോധന. കടകളിൽ കയറി ഇറങ്ങി പ്ലാസ്റ്റിക്ക് നിരോധനത്തെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. 

പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കണമെന്ന് ഓരോ കടയിലും കയറിയിറങ്ങി പറയുകയാണ് നഗരസഭ ആരോഗ്യ വകുപ്പ്. ഇല്ലെങ്കിൽ  വരും ദിവസങ്ങളിൽ കനത്ത പിഴ ഒടുക്കേണ്ടി വരുമെന്നും ഇവർ ഓർമിപ്പിക്കുന്നു. 

എന്നാൽ പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പരിശോധനക്കെത്തിയ നഗരസഭയോട്  വ്യാപാരികൾക്ക് പറയാനുള്ളത് ഇതാണ്.  എതിർപ്പുകൾ അവഗണിച്ചും നിയമ നടപ്പാക്കാൻ വരും  ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് നഗരസഭയുടെ തീരുമാനം. 

MORE IN KERALA
SHOW MORE
Loading...
Loading...