മാലിന്യപ്പുക ശ്വസിച്ച് വലഞ്ഞ് കൊച്ചിക്കാര്‍; പുകമൂലം ഗതാഗതതടസവും ശ്വാസതടസവും

smoke4
SHARE

മാലിന്യപ്പുക ശ്വസിച്ച് വലഞ്ഞ് കൊച്ചിക്കാര്‍. മുടല്‍മഞ്ഞുപോലെ പറന്നിറങ്ങിയ പുക രാവിലെ ഗതാഗതതടസവും സൃഷ്ടിച്ചു . ശ്വാസതടസംമൂലം ആശുപത്രിയിലെത്തിയവരും കുറവല്ല.

മൂക്കില്‍ രൂക്ഷഗന്ധമടിച്ചതിനെ തുടര്‍ന്നാണ് പലരും ഇന്നുണര്‍ന്നത് . റോഡിലേക്കിറങ്ങിയപ്പോള്‍ ശരിക്കും ഞെട്ടി. ഡല്‍ഹിയില്‍ മഞ്ഞുപുകയും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടെന്നെല്ലാം കേട്ടത് കൊച്ചിയിലും അനുഭവിച്ച് അറ‍ിഞ്ഞു. മെട്രോപാലങ്ങളെല്ലാം പുകയിലമര്‍ന്നിരുന്നു . റോഡിലൂടെ യാത്രയും അസാധ്യം തൂവാല മുഖത്ത് മുറുക്കികെട്ടിയാണ് പലരും റോഡിേലക്കിറങ്ങിയത്.

മുകളിലേക്കും മുന്നോട്ടും ഒന്നും ദൃശ്യമല്ലാത്ത സ്ഥിതി . സൂര്യനുദിച്ചെന്ന് തോന്നിയത് തന്നെ 8മണിയായ ശേഷം  ആസ്മയടക്കം ശ്വാസകോശസംബന്ധമായ രോഗമുള്ളവര്‍ വലഞ്ഞു. ആശുപത്രികളില്‍ അഭയം തേടിയവരും കുറവല്ല. കൊച്ചിയിലാദ്യമായി മൂടല്‍മഞ്ഞിറങ്ങിയതാണെന്ന് തെറ്റിധരിച്ചവരും കുറവല്ല.

എന്തായാലും കൊച്ചിയില്‍ നിന്ന് നീക്കിയ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് നഗസവാസികളെ തന്നെ ദുരിതത്തിലാക്കിയ അവസ്ഥ. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പുകയ്ക്ക് ഒട്ടൊരു ശമനമായത്..

MORE IN BREAKING NEWS
SHOW MORE