പച്ചിലയും, കടലാസും, തുണി സഞ്ചിയും; പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കി ബിന്ദു

bindhu
SHARE

പ്ലാസ്റ്റിക് സഞ്ചിക്ക് നിരോധനമെത്തിയതോടെ ബദല്‍ മാര്‍ഗങ്ങള്‍ തേടിത്തുടങ്ങിയിരിക്കുകയാണ് വ്യാപാരികള്‍. കൊച്ചിയിലെ കോഴിയിറച്ചി കച്ചവടക്കാരി ബിന്ദു പ്ലാസ്റ്റിക്കിന് പകരക്കാരനെ കണ്ടെത്തിയത് പച്ചിലയിലാണ്.  

പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ തീയതിയെത്തും മുമ്പേ സ്വന്തം കടയില്‍ നിന്ന് പ്ലാസ്റ്റിക്കിനോട് കടക്ക് പുറത്തെന്ന് പറഞ്ഞിരിക്കുകയാണ് എളമക്കരക്കാരി ബിന്ദു ജോസഫ് . കടയിലെത്തുന്നവര്‍ക്ക് ബിന്ദു കോഴിയിറച്ചി പൊതിഞ്ഞു കൊടുക്കുന്നതിപ്പോള്‍ ചേമ്പിലയിലാണ് . പിന്നെ പഴയ കടലാസിലും. പ്ലാസ്റ്റിക് സഞ്ചികള്‍ പൂര്‍ണമായി ഒഴിവാക്കി പകരം തുണി സഞ്ചികളും എത്തിച്ചു കഴിഞ്ഞു.

ഇലപ്പൊതിയില്‍ ഇറച്ചി പൊതിയുന്നതിനോട് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്ന് നല്ല പ്രതികരണം കിട്ടുന്നുണ്ട്. പക്ഷേ എല്ലാ ദിവസവും കടയിലേക്കാവശ്യമായ ചേമ്പിലയെത്തിക്കുന്നതല്‍പ്പം പാടു തന്നെയെന്നും പറയുന്നു ബിന്ദു. പ്ലാസ്റ്റിക് സഞ്ചിയുമായി താരതമ്യം െചയ്യുമ്പോള്‍ ഗുണനിലവാരുമുളള തുണി സഞ്ചിയ്ക്ക് വില കൂടുതലാണെന്നതും കച്ചവടക്കാര്‍ പങ്കുവയ്ക്കുന്ന മറ്റൊരു പ്രായോഗിക പ്രശ്നം.

MORE IN KERALA
SHOW MORE
Loading...
Loading...