കണ്ടാൽ തെർമോകോൾ; പക്ഷേ, ചൂടുവെള്ളത്തിൽ അലിഞ്ഞു പോകും; ഇതാ പ്ലാസ്റ്റികിന് പകരക്കാരൻ

bio-29
SHARE

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരക്കാരനായി ആറുമാസംകൊണ്ട് നശിക്കുന്ന ഉല്‍പന്നങ്ങള്‍ വിപണിയില്‍. കപ്പ, ചോളം, കരിമ്പ് എന്നിവ സംസ്കരിച്ചുണ്ടാക്കുന്ന ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിയിരിക്കുന്നത്.

ഇടുന്നത് ചൂടുവെള്ളത്തിലാണെങ്കില്‍ നോക്കിനില്‍ക്കേ ക്യാരിബാഗ് ഈ അവസ്ഥയിലാകും. ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, പാത്രങ്ങള്‍, ഗ്ലാസുകള്‍, എല്ലാം തെര്‍മോകോള്‍ പോലുണ്ടെങ്കിലും കപ്പയും, ചോളവും, കരിമ്പും, ഭക്ഷ്യഎണ്ണയുമാണ് അസംസ്കൃത വസ്തുക്കള്‍. ചോളത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന പോളി ലാക്ടിക് ആസിഡുകൊണ്ടുള്ള സുതാര്യമായ ഗ്ലാസും പാത്രങ്ങളും കാഴ്ചയിലും, ഉപയോഗത്തിലും പ്ലാസ്റ്റിക്കിന് സമാനം. എന്നാല്‍ ഇതിന്റെ ആയുസ് ആറുമാസം മാത്രം. പ്ലാസ്റ്റിക്കിന് സമാനമായ സ്പൂണും, ഫോര്‍ക്കുമെല്ലാം ഉണ്ടാക്കിയെടുക്കാമെന്നതും നേട്ടമാണ്. ജാപ്പനീസ് ടെക്നോളജിയിലാണ് ഈ ഉല്‍പന്നങ്ങളെല്ലാം തയാറാക്കിയിരിക്കുന്നത്. ആവശ്യാനുസരണം ഡിസൈന്‍ ചെയ്ത ഉല്‍പന്നങ്ങള്‍ തായ്‌ലന്‍ഡില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ്.

ആറുതവണ വിപണിയിലെത്തിച്ചെങ്കിലും പ്ലാസ്റ്റിക്കിന്റെ അതിപ്രസരംമൂലം കാര്യമായ ചലനമുണ്ടാക്കാന്‍ ഈ ഉല്‍പന്നങ്ങള്‍ക്കായിരുന്നില്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചത് പരിസ്ഥിതി സൗഹൃദ ബയോമാര്‍ട്ട് ഉല്‍പന്നങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

MORE IN KERALA
SHOW MORE
Loading...
Loading...