ദിനംപ്രതി 9 ലക്ഷം മദ്യകുപ്പികൾ; എന്തുചെയ്യണമെന്നറിയാതെ ബവ്കോ

plastic
SHARE

ദിനംപ്രതി  9 ലക്ഷം മദ്യകുപ്പികള്‍  വിപണിയിലെത്തിക്കുന്ന ബവ്റിജസ് കോര്‍പറേഷനു പ്ലാസ്റ്റിക് നിരോധനമെത്തിയിട്ടും ബദല്‍ മാര്‍ഗത്തിലെത്താനായില്ല. കുപ്പിവെള്ളകമ്പനികള്‍ കഴിഞ്ഞാല്‍  പ്ലാസ്റ്റിക് കുപ്പികള്‍ ഏറ്റവും കൂടുതല്‍  വിപണിയിലെത്തിക്കുന്ന സ്ഥാപനമാണ് ബവ്്റിജസ് കോര്‍പറേഷന്‍.  ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് മദ്യകുപ്പികള്‍ മാറ്റാന്‍ ബവ്കോ തീരുമാനമെടുത്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടികാട്ടി പിന്നീട് പിന്മാറി

ദിനംപ്രതി വിപണിയിലെത്തുന്ന  മദ്യകുപ്പികളുടെ ശരാശരി കണക്കാണ് 9 ലക്ഷം. ഉല്‍സവ സീസണുകളുകളില്‍ ഇതു പത്തുലക്ഷത്തിനു മേലെയാകുമെന്നു കണക്കുകള്‍ കാണിക്കുന്നു. ബവ്റിജസ് കോര്‍പറേഷന്‍റെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം വിപണിയിലെത്തിയത് 45 കോടി മദ്യകുപ്പികള്‍. ബവ്റിജസ് ഔട്്ലെറ്റുകള്‍, ബാറുകള്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്്ലെറ്റുകള്‍ എന്നിവയടക്കമുള്ളതിന്‍റെ കണക്കാണിത്. ഇതില്‍ എണ്‍പതു ശതമാനവും പ്ലാസ്റ്റിക് കുപ്പികള്‍. ആക്രി വ്യാപാരത്തിലൂടെ നേരത്തെ പ്ലാസ്റ്റിക് കുപ്പികള്‍ എടുത്ത് കമ്പനിയിലേക്ക് തന്നെ തിരിച്ചെത്തിക്കുമായിരുന്നു. എന്നാല്‍ ഇവര്‍ കുപ്പിയെടുക്കല്‍ നിര്‍ത്തിയതോടെ ബാറുകളിലടക്കം ഇതുപോലെ കവറുകളിലാക്കി പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതൊഴിവാക്കാന്‍ വിദേശ മാതൃക സ്വീകരിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം

പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കാനുള്ള തീരുമാനം പാളിയതോടെ ശുചിത്വ മിഷനെ ഉപയോഗിച്ച് കുപ്പി തിരിച്ചെടുക്കാനുള്ള പദ്ധതിയാണ് ബെവ്കോയുടെ മനസില്‍. തിരുവനന്തപുരം ,കൊച്ചി,കോഴിക്കോട് നഗരങ്ങള്‍ക്കായി കരാറായെന്നും ബവ്കോ പറയുന്നു

MORE IN KERALA
SHOW MORE
Loading...
Loading...