തിരക്ക് നിയന്ത്രിക്കാൻ പമ്പയിൽ ബസുകൾക്ക് നിയന്ത്രണം; വലഞ്ഞ് തീർത്ഥാടകർ

sabarimala
SHARE

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ പലയിടത്തായി പിടിച്ചിട്ടത് തിരിച്ചടിയായി. പമ്പയില്‍നിന്ന് നിലയ്ക്കലേക്ക് പോകാന്‍ ബസില്ലാതെ മലയിറങ്ങിയ ഭക്തര്‍ വലഞ്ഞു. സൂര്യഗ്രഹമായതിനാല്‍ നാളെ രാവിലെ നാലുമണിക്കൂര്‍ ക്ഷേത്ര നട അടച്ചിടുന്നതിനാല്‍ ഇന്ന് വൈകിട്ട് തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വെള്ളിയാഴ്ച മണ്ഡലപൂജയായതിനാല്‍ നാളെ ഉച്ചയോടെ വീണ്ടും തിരക്ക് വര്‍ധിക്കും

സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്ക് തുടരുകയാണ്. ദര്‍ശനത്തിനായുള്ള കാത്തിരിപ്പ് മണിക്കൂറുകള്‍ നീണ്ടതോടെ പമ്പയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എരുമേലി, നിലയ്ക്കല്‍ തുടങ്ങിയ ഇടത്താവളങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുളള വാഹനങ്ങള്‍ പിടിച്ചിട്ടു. ഫലം പമ്പയില്‍നിന്ന് മടങ്ങാന്‍ മലയിറങ്ങിയവര്‍ക്ക് വാഹനമില്ലാതായി. 

സൂര്യഗ്രഹണമായതിനാല്‍ നാളെ രാവിലെ രാവിലെ ഏഴര മുതൽ പതിനൊന്നരവരെ  ക്ഷേത്രനട അടച്ചിടും. തങ്കയങ്കി ഘോഷയാത്ര നാളെ സന്നിധാനത്ത് എത്തുന്നതോടെ തിരക്ക് ഇനിയും കൂടും. 

MORE IN KERALA
SHOW MORE
Loading...
Loading...