തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല; ഇന്ത്യ ചോദിച്ചാ കൊടുക്കുമോ?; നിമിഷയുടെ ചോദ്യം; വിഡിയോ

nimisha-caa
SHARE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയെ ഇളക്കി മറിച്ചാണ് ഇന്ന് പ്രതിഷേധ റാലി നടന്നത്. ഫേസ്ബുക് കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു ലോങ്ങ്‌ മാർച്ച്‌. വിദ്യാർഥികളും സിനിമ പ്രവർത്തകരുമടക്കം വൻ ജനാവലി റാലിയുടെ ഭാഗമായി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകന്‍ ആഷിക് അബു, ഷെയ്ന്‍ നിഗം, റിമാ കല്ലിങ്കല്‍, നിമിഷ സജയന്‍ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു.

റാലിക്കിടെ നിമിഷ സജയൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ഇത്രയും ആൾക്കാർ നമ്മളെ പിന്തുണയ്ക്കാൻ വന്നതിൽ സന്തോഷം.  ഇപ്പോൾ ഞാൻ വന്നപ്പോൾ ഒരു ബോർഡ് വായിച്ചായിരുന്നു. തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി' എന്നാണ് നിമിഷ പറയുന്നത്. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ റജിസ്റ്ററിനെതിരെയും രാജ്യത്തുടനീളം ഉയരുന്ന അമർഷവും. പ്രതിഷേധവും ആസാദി മുദ്രാവാക്യങ്ങളും ഒട്ടും ചോരാതെ കൊച്ചിയിലും ഉയർന്നു കേട്ടു. ഫെയ്സ്ബുക്കിലെ വിവിധ കൂട്ടായ്മകളുടെ ഒത്തൊരുമയാണ് കനത്ത വെയിലിനെയും അവഗണിച്ചു നട്ടുച്ച നേരത്ത് നടന്നു തുടങ്ങിയത്. സിനിമ പ്രവർത്തകരടക്കം സമൂഹത്തിൽ വിവിധ തുറകളിൽ  പ്രവർത്തിക്കുന്നവർ ഒന്നിച്ചാണ് പ്രതിഷേധിക്കാനെത്തിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...